അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട സ്ലൊവാക്യൻ ചിത്രം ” ഫ്ലഡ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് എസി ഹാളിൽ
ഇരിങ്ങാലക്കുട : മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട 2025 ലെ സ്ലൊവാക്യൻ ചിത്രം ” ഫ്ലഡ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബർ 25 വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു. 1980 കളിലെ കമ്മ്യൂണിസ്റ്റ് ചെക്കോസ്ലോവാക്യയാണ് 102 മിനിറ്റുള്ള ചിത്രത്തിൻ്റെ പശ്ചാത്തലം. ഗ്രാമത്തിൽ ജലസംഭരണി നിർമ്മിക്കാൻ ഭരണകൂടം ഒരുങ്ങുന്നതോടെ കുടിയൊഴിപ്പിക്കപ്പെടുന്ന റൂസിൻ വംശജരുടെ ദുരിതങ്ങളും പലായനവുമാണ് ചിത്രം ആവിഷ്ക്കരിക്കുന്നത്. കർഷകനായ പിതാവിൻ്റെ എതിർപ്പുകൾ അവഗണിച്ച് പൈലറ്റ് സ്വപ്നം യാഥാർഥ്യമാക്കാൻ ഗ്രാമം വിടാൻ ഒരുങ്ങുന്ന 15 കാരിയായ മാരയുടെ ജീവിതവും ചിത്രം പറയുന്നുണ്ട്. അന്തർദേശീയ ചലച്ചിത്രമേളകളിലായി എട്ട് അംഗീകാരങ്ങൾ നേടിയ ചിത്രത്തിൻ്റെ പ്രദർശനം റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്















