പുല്ലൂർ ചമയം നാടകവേദിയുടെ വാർഷികാഘോഷങ്ങളും നാടകരാവും ഒക്ടോബർ 17 മുതൽ 23 വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ
ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ 29- മത് വാർഷികാഘോഷങ്ങളും നാടകരാവും ഒക്ടോബർ 17 മുതൽ 23 വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കും. നാടകമേള, തിരുവാതിരക്കളി മൽസരം , പൂക്കള മത്സരം, ചലച്ചിത്രഗാനമൽസരം, സെമിനാറുകൾ, കവിയരങ്ങുകൾ, ഫിലിം ഫെസ്റ്റിവൽ, നൃത്തോൽസവം എന്നിവയാണ് പ്രധാന പരിപാടികളെന്ന് രക്ഷാധികാരി പ്രൊഫ സാവിത്രി ലക്ഷ്മണൻ, ചെയർമാൻ എ എൻ രാജൻ, ജനറൽ കൺവീനർ പുല്ലൂർ സജുചന്ദ്രൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു . ഒക്ടോബർ 17 ന് വൈകീട്ട് 6 ന് യുവജനക്ഷേമവകുപ്പ് മന്ത്രി ഒ ജെ ജനീഷ് പരിപാടികൾ ഉദ്ലാടനം ചെയ്യും. ഊരുവലം, തിര, ഡാം, പടയോട്ടം, കൂട്, ഞാൻ അപ്രസക്തൻ, കുമ്മാട്ടി എന്നീ നാടകങ്ങളാണ് നാടക രാവിൻ്റെ ഭാഗമായി അവതരിപ്പിക്കുന്നത് . സെക്രട്ടറി വേണു എളന്തോളി, മനുരാജ്, പി കെ അശോക് കുമാർ, ബിജു ചന്ദ്രൻ, സുകുമാരൻ തൃക്കാശ്ശേരി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു















