ഡിജിറ്റൽ മാധ്യമങ്ങൾ ഭാഷയുടെ സ്വഭാവികമായ ഉപയോഗത്തെ ബാധിച്ചതായി സുഭാഷ് ചന്ദ്രൻ ; സെൻ്റ് ജോസഫ്സ് കോളേജ് യൂണിയൻ്റെ മാഗസിൻ പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: ഡിജിറ്റൽ മാധ്യമങ്ങളുടെ അമിതമായ സ്വാധീനം ഭാഷയുടെ സ്വാഭാവികമായ ഉപയോഗത്തെ ബാധിക്കുന്നതായി എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ.
പുതിയ തലമുറയിൽ മലയാള ഭാഷയോടും സാഹിത്യത്തോടുമുള്ള ബന്ധം കുറയുന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു .
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് കോളേജ് യൂണിയൻ്റെ കോളേജ് മാഗസിൻ്റെ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് എഡിറ്റർ ഡോ. ജെൻസി , സ്റ്റുഡന്റ് എഡിറ്റർ സന സാബു തട്ടിൽ എന്നിവർ സംസാരിച്ചു.















