അവിട്ടത്തൂർ സ്കൂളിൽ ശാസ്ത്രി സ്മൃതി ക്വിസ് സെപ്റ്റംബർ 29 ന്

അവിട്ടത്തൂർ എൽബിഎസ്എം ഹയർ സെക്കൻഡറി സ്‌കൂളിൽ ശാസ്ത്രി സ്മൃതി ക്വിസ് സെപ്റ്റംബർ 29 ന്

ഇരിങ്ങാലക്കുട : അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 29 ന് ശാസ്ത്രി സ്മൃതി ക്വിസ് സംഘടിപ്പിക്കുന്നു. സ്‌കൂൾ ഹാളിൽ നടക്കുന്ന മത്സരത്തിൽ ഉപജില്ലയിലെ എൽ പി, യു പി വിഭാഗങ്ങളിലെ വിദ്യാർഥികൾ പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ ഡോ എ വി രജേഷ് , മാനേജർ എ സി സുരേഷ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. വിജയികൾക്ക് മ്മെൻ്റോയും ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും ശാസ്ത്രിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് സമ്മാനിക്കും. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ടീമുകൾ സെപ്റ്റംബർ 27 ന് വൈകീട്ട് 5 മുമ്പായി സ്കൂൾ അധികൃതരുമായി 9497804828 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. പ്രധാനധ്യാപിക രജനിശ്രീ എൻ എസ് , പിടിഎ പ്രസിഡണ്ട് പ്രസാദ് എൻ എസ് , മാനേജ്മെൻ്റ് കമ്മിറ്റി അംഗം കെ കെ കൃഷ്ണൻനമ്പൂതിരി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: