മെട്രോ ഹെൽത്ത് കെയറിൻ്റെ നേതൃത്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

മെട്രോ ഹെൽത്ത് കെയറിൻ്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

ഇരിങ്ങാലക്കുട : ചിറമ്മൽ കോലങ്കണ്ണി ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മെട്രോ ഹെൽത്ത് കെയറിൻ്റെയും മെട്രോ ഐ കെയറിൻ്റെയുയും സഹകരണത്തോടെ കൽപ്പറമ്പ് ചർച്ച് പാരിഷ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിന്റെ ഉദ്ഘാടനം അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ

നിർവഹിച്ചു . മെട്രോ ഹെൽത്ത് കെയർ മാനേജിംഗ് ഡയറക്ടർ ഡോ എം. ആർ രാജീവ്, ഡോ ജയകുമാർ കെ .പി , ഡോ സുജ ജോർജ് വളവി , എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ട്രസ്റ്റിന്റെ പ്രസിഡണ്ട് ജോൺസൺ കോലങ്കണ്ണി അദ്ധ്യക്ഷത വഹിച്ചു. ഫാ ബിജു കോലങ്കണ്ണി, മെട്രോ ഐ കെയർ മാനേജർ ജെയ്സൺ പാറേക്കാടൻ, സെക്രട്ടറി കെ.എൽ ജോൺസൺ,ട്രഷറർ ബാബു കോലങ്കണ്ണി എന്നിവർ സംസാരിച്ചു

Please follow and like us: