മുരിയാട് പഞ്ചായത്തിൽ ഹരിത കർമ്മ സേനയ്ക്ക് പുതിയ വാഹനം

മുരിയാട് പഞ്ചായത്തിൽ ഹരിതകർമ്മ സേനക്ക് പുതിയ വാഹനം

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് ഹരിത കർമ്മ സേനക്ക് അനുവദിച്ച പുതിയ വാഹനം അഡ്വ. തോമസ് ഉണ്ണിയാടൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമിത പ്രസാദ് അദ്ധ്യക്ഷത വഹിച്ചു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മുരളി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നികിത അനൂപ് , ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എം. ജോൺസൻ , ഭരണസമിതി അംഗങ്ങളായ തോമസ് തത്തംപിള്ളി, എ.എസ്. സുനിൽകുമാർ, വി.ആർ. ഷൈജു, അജീഷ് കുഞ്ഞൻ, ഷാരി വീനസ്, അഞ്ജലി ഷാബു, ജ്യോതി സരിൻ, ടി.കെ. ശശി എന്നിവർ പ്രസംഗിച്ചു.

Please follow and like us: