വെസ്റ്റ് ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂൺ 27 ന്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ 2026-2027 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂണ്‍ 27ന് വൈകീട്ട് 7 മണിക്ക് ഇരിങ്ങാലക്കുട എം.സി.പി ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ വച്ച് ലയണ്‍സ് ക്ലബ്ബ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറി ജെയിംസ് പോള്‍ വളപ്പില നിര്‍വഹിക്കും. പ്രസിഡണ്ട് ആന്റോ സി.ജെ അധ്യക്ഷത വഹിക്കും. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ് കോര്‍ഡിനേറ്ററായി കഴിഞ്ഞ 10 വര്‍ഷക്കാലം സേവനം ചെയ്ത ജോണ്സന് കോലങ്കണ്ണിയെ ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻ എം എൽ എ ആദരിക്കും. വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നിരാലംബരും നിര്ധനരുമായവര്ക്കായി സംഘടിപ്പിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സിനിമാതാരം ഇന്നസെന്റ് സോണറ്റ് നിര്‍വഹിക്കും. സെക്രട്ടറി ഷാജു കണ്ടംകുളത്തി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഭാസിരാജ് എ.പി (പ്രസിഡണ്ട്), ജോണ്‍ ടി.എ (സെക്രട്ടറി), ഷാജന് ചക്കാലക്കല്‍ (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികൾ .
പത്രസമ്മേളനത്തില്‍ ആന്റോ സി.ജെ, ഭാസിരാജ് എ.പി, ജോണ്‍ ടി.എ, ഷാജന് ചക്കാലക്കല്‍, അഡ്വ. കെ.ജി അജയ്കുമാര്‍, സതീശന് നീലങ്കാട്ടില്‍, ജോസഫ് കെ.എ എന്നിവര്‍ പങ്കെടുത്തു.















