എഡ്വിൻ ജോസ് ചിറ്റിലപ്പിള്ളിക്ക് വെസ്റ്റേൺ മിഷിഗൻ യൂണിവേഴ്സിറ്റി ജിടിഇ അവാർഡ്.

എഡ്വിൻ ജോസ് ചിറ്റിലപ്പിള്ളിക്ക് വെസ്റ്റേൺ മിഷിഗൻ യൂണിവേഴ്സിറ്റി ജിടിഇ അവാർഡ്.

ഇരിങ്ങാലക്കുട : അമേരിക്കയിലെ വെസ്റ്റേൺ മിഷിഗൻ യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻ്റ് ഗ്രാജുവേയ്റ്റ് ടീച്ചിംഗ് ഇഫക്റ്റീവ്നസ് അവാർഡിന് പിഎച്ച്ഡി വിദ്യാർത്ഥി ആയ എഡ്വിൻ ജോസിനെ തെരഞ്ഞെടുത്തു.
സങ്കീർണമായ ആശയങ്ങൾ വിശദീകരിക്കാനുള്ള കഴിവ് , ആകർഷകമായ ബോധനരീതി, ക്ഷമ എന്നിവയുടെ അടിസ്ഥാനത്തിലാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്.
ഡിപ്പാർട്ട് തല സ്ക്രീനിങ്ങിൽ തെരഞ്ഞെടുക്കപ്പെട്ടവരെയാണ് ജിടിഇ അവാർഡിന് പരിഗണിക്കുക.
വെസ്റ്റേൺ മിഷികൻ യൂണിവേഴ്സിറ്റിയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ പിഎച്ച്ഡി ചെയ്ത് കൊണ്ടിരിക്കുന്ന എഡ്വിൻ ടീച്ചിംഗ് അസിസ്റ്റൻ് ആയും പ്രവർത്തിച്ച് വരുന്നുണ്ട്. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട പുല്ലൂർ ഊരകം സ്വദേശിയാണ് എഡ്വിൻ ജോസ് ചിറ്റിലപ്പിള്ളി.

Please follow and like us: