സഹോദയ സിബിഎസ്ഇ കലോൽസവം ഒക്ടോബർ 15 മുതൽ 17 വരെ പുല്ലൂരിൽ

തൃശ്ശൂർ സെൻട്രൽ സഹോദയ സി.ബി.എസ്.ഇ. കലോത്സവം ഒക്ടോബർ 15 മുതൽ 17 വരെ പുല്ലൂർ സെൻ്റ് സേവ്യേഴ്‌സ് സ്കൂളിൽ

ഇരിങ്ങാലക്കുട : തൃശ്ശൂർ സെൻട്രൽ സഹോദയ സി.ബി.എസ്.ഇ. കലോത്സവം ഒക്ടോബർ 15 മുതൽ 17 വരെ പുല്ലൂർ സെന്റ് സേവ്യേഴ്സ് സ്കൂളിൽ നടക്കും. തൃശ്ശൂരിന്റെ തെക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന 40-ഓളം സി.ബി.എസ്.ഇ. സ്കൂളുകളിൽ നിന്നായി 2,500-ഓളം വിദ്യാർത്ഥികൾ കലോൽസവത്തിൽ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ഫാ അരുൺ പൈനാടത്ത് , സഹോദയ പ്രസിഡണ്ട് ബിനു കെ രാജ് , സംഘാടക സമിതി ചെയർമാൻ ഫാ ജോസ് പയ്യപ്പിള്ളി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു .12 സ്റ്റേജുകളിലായി 145 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 15 ന് രാവിലെ ചലച്ചിത്രതാരം വരദ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.

ഒക്ടോബർ 17-ന് വൈകുന്നേരം 5.30-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഇരിങ്ങാലക്കുട എം.എൽ.എ. അഡ്വ. തോമസ് ഉണ്ണിയാടൻ സമ്മാനങ്ങൾ വിതരണം ചെയ്യും.

Please follow and like us: