ക്രൈസ്റ്റ് കോളേജിൽ ദേശീയതലത്തിലുള്ള ക്വിസ് മത്സരങ്ങൾ നവംബർ 5, 6 തീയതികളിൽ

ക്രൈസ്റ്റ് കോളേജ് കോമേഴ്സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പ്ലസ് ടു, കോളേജ് വിദ്യാർഥികൾക്കായി ദേശീയതലത്തിൽ നടത്തുന്ന ക്വിസ് മത്സരങ്ങൾ നവംബർ 5, 6 തീയതികളിൽ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സ്വാശ്രയ കോമേഴ്സ് – ഫിനാൻസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നവംബർ 5 ന് ക്രൈസ്റ്റ് കോം. ക്വിസിൻ്റെ മൂന്നാം പതിപ്പും നവംബർ 6 ന് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി ക്രൈസ്റ്റ് ജൂനിയർ. കോം ക്വിസിൻ്റെ ആദ്യ പതിപ്പും സംഘടിപ്പിക്കുന്നു. ആറ് സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 12 ടീമുകൾ ആദ്യ മൽസരത്തിലും ദേശീയതലത്തിൽ നടത്തുന്ന രണ്ടാമത്തെ മൽസരത്തിൽ സിബിഎസ്ഇ, ഐ സി എസ് സി , സ്റ്റേറ്റ് സിലബസ് അനുസരിച്ചുള്ള പ്ലസ് വൺ , പ്ലസ് ടു വിദ്യാർഥികളും പങ്കെടുക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ്, ഇവൻ്റ് കോർഡിനേറ്റർമാരായ സിസ്റ്റർ ഡോ രേഖ ഫ്രാൻസിസ്, ഡോ ലിൻ്റ മേരി സൈമൺ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. വിജയികൾക്ക് ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും നൽകും. സ്വാശ്രയ വിഭാഗം കോർഡിനേറ്റർ ഡോ ടി വിവേകാനന്ദൻ , കോമേഴ്സ് വിഭാഗം മേധാവി പ്രൊഫ കെ ജെ ജോസഫ്, ജോയിൻ്റ് കോർഡിനേറ്റർ രേവതി കൃഷ്‌ണകുമാർ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു

Please follow and like us: