ഗ്യാനേഷ്കുമാർ രാജി;ദൽഹി സമരത്തിന് ഐക്യദാർഢ്യവുമായി പു ക സ പ്രവർത്തർ

ഇരിങ്ങാലക്കുട: ജനാധിപത്യം സംരക്ഷിക്കുക,വോട്ടവകാശ നിഷേധം അവസാനിപ്പിക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ദെൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യവുമായി പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ പ്രതിഷേധസായാഹ്നം . ബസ് സ്റ്റാൻ്റ് പരിസരത്തു നടന്ന പരിപാടി എഴുത്തുകാരൻ ഖാദർ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. ഉദിമാനം അയ്യപ്പക്കുട്ടി അധ്യക്ഷത വഹിച്ചു. ഡോ കെ.രാജേന്ദ്രൻ, വി. എൻ. കൃഷ്ണൻ കുട്ടി, രഘുകുമാർ എന്നിവർ സംസാരിച്ചു. കെ.സി. രാജൻ, ഉദിമാനം അയ്യപ്പക്കുട്ടി എന്നിവർ കവിതകൾ അവതരിപ്പിച്ചു

Please follow and like us: