തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടും ഡൽഹിയിൽ നടക്കുന്ന ജനാധിപത്യ ധ്വംസനത്തിൽ പ്രതിഷേധിച്ചും സിപിഐ പ്രവർത്തകർ
ഇരിങ്ങാലക്കുട : ഡൽഹിയിലെ ജനാധിപത്യ ധ്വംസനത്തിനെതിരെയും, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം . കുട്ടംകുളം പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തെ തുടർന്ന് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ യോഗം സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്തു.സിപിഐ തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.മണി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ്,എഐഎസ്എഫ് ജില്ലാ
സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് ടി.വി വിബിൻ, കേരള മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗം അനിത രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.ബി ലത്തീഫ്, കെ.എസ് പ്രസാദ്, കെ.കെ ശിവൻ, കെ.എസ് ബൈജു, വി.ആർ രമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.















