കാറളത്തെ കൊലപാതകം; പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് തോമസ് ഉണ്ണിയാടൻ എം എൽ എ
ഇരിങ്ങാലക്കുട : കാറളം മൃഗാസ്പത്രിക്ക് പിന്നിൽ അരുമ്പുള്ളി വിജയൻറെ ഭാര്യ സാവിത്രിയെ (79 വയസ്) അതിദാരുണമായി കൊലപ്പെടുത്തിയ പ്രതിയെ 48 മണിക്കൂറിനുള്ളിൽ പിടികൂടിയ അന്വേഷണ സംഘത്തെ തോമസ് ഉണ്ണിയാടൻ എം എൽ എ. അഭിനന്ദിച്ചു. സംഘത്തിന് നേതൃത്വം നൽകിയ റൂറൽ എസ് പി മുഹമ്മദ് നദീം, എ എസ് പി ടി.എസ്. സിനോജ്, ഡി വൈ എസ് പി എം.കെ. ഷാജി എന്നിവരെയാണ് എം എൽ എ അഭിനന്ദിച്ചത്. നാടിനെ നടുക്കിയ കൊലപാതകത്തിന്റെ പ്രതിയെ പിടികൂടിയതോടെ ജനങ്ങൾക്കുണ്ടായിരുന്ന ആശങ്കകൾ ദൂരീകരിക്കാൻ സാധിച്ചിട്ടുണ്ടെന്ന് റൂറൽ എസ്പി ഓഫീസിൽ നടന്ന ചടങ്ങിൽ എംഎൽഎ അറിയിച്ചു.















