എടിഎം കൗണ്ടറിൻ്റെ ഗ്ലാസ്സ് തകർത്ത പ്രതി പിടിയിൽ

എസ്.ബി.ഐ. മാപ്രാണം ശാഖയുടെ എ.ടി.എം. കൗണ്ടറിന്റെ ഗ്ലാസ് ഡോർ കല്ലെറിഞ്ഞ് തകർത്ത കേസിലെ പ്രതി അറസ്റ്റിൽ

 

ഇരിങ്ങാലക്കുട : മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാപ്രാണം ശാഖയുടെ ചുമതലയിലുള്ള എ.ടി.എം. കൗണ്ടറിന്റെ ഗ്ലാസ് ഡോർ കല്ലെറിഞ്ഞ് തകർത്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. മാപ്രാണത്ത് താമസിച്ച് മരംവെട്ട് ജോലികൾ ചെയ്ത വരുന്ന വെസ്റ്റ്ബംഗാൾ മൂർഷിദാബാദ് സ്വദേശി സോഹൽ റാണ (28) ആണ് അറസ്റ്റിലായത്.

 

2026 നവംബർ 12-ന് രാത്രി 8 മണിക്കും നവംബർ 13-ന് പുലർച്ചെ 4 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം. ഗ്ലാസ് ഡോർ തകർത്തതിലൂടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഏകദേശം 7000 രൂപയുടെ നഷ്ടം വരുത്തിയതിന് ബാങ്ക് മാനേജരായ അഭി ഉണ്ണികൃഷ്ണൻ (41) എന്നയാളുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് ഐ ജാക്സൺ, ജി എസ് സി പി ഒ മാരായ ജിജിൽ കുമാർ ഇ ജി, ഹബീബ് എം എ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Please follow and like us: