ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസിന് എം.എം. ഗനി അവാർഡ്
ഇരിങ്ങാലക്കുട: വിദ്യാഭ്യാസ, സാമൂഹിക, ഗവേഷണ രംഗങ്ങളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി അധ്യാപകർക്ക് നൽകിവരുന്ന പ്രൊഫ എം എം ഗനി അവാർഡ് ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോളി ആൻഡ്രൂസ് സി.എം.ഐക്ക് ലഭിച്ചു. 2023 – 24 കാലഘട്ടത്തിലെ സയൻസ് വിഭാഗത്തിലുള്ള അവാർഡാണ് അദ്ദേഹത്തിന് ലഭിച്ചത്. കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന ക്രൈസ്റ്റ് കോളേജിനെ നാക് A++ ഗ്രേഡിലേക്ക് നയിക്കുന്നതിലും, വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനും, നൂതന ഗവേഷണ പ്രവർത്തനങ്ങൾക്കും, സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾക്കും നൽകിയ നേതൃത്വമാണ് അവാർഡിന് അദ്ദേഹത്തെ അർഹനാക്കിയത്.















