ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോൽസവം ; നാഷണലും സെൻ്റ് മേരീസും എടതിരിഞ്ഞി എച്ച്ഡിപിയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ; കലോൽസവം നാളെ സമാപിക്കും
ഇരിങ്ങാലക്കുട : അവിട്ടത്തൂരിൽ നടക്കുന്ന 37 -ാം മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോൽസവത്തിൽ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുന്നേറ്റം തുടരുന്നു . മൂന്നാം ദിനമൽസരങ്ങൾ പൂർത്തിയായപ്പോൾ 470 പോയിൻ്റാണ് നാഷണൽ നേടിയിട്ടുള്ളത്. 350 പോയിൻ്റുമായി ഇരിങ്ങാലക്കുട സെൻ്റ് മേരീസ് രണ്ടാം സ്ഥാനത്തും 336 പോയിൻ്റുമായി എടതിരിഞ്ഞി എച്ച്ഡിപി മൂന്നാം സ്ഥാനത്തുമുണ്ട്. നാല് ദിവസങ്ങളിലായി നടക്കുന്ന കലാമേള വെള്ളിയാഴ്ച സമാപിക്കും. വൈകീട്ട് 5.30 ന് നടക്കുന്ന സമാപന സമ്മേളനം അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.















