ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ നടന്ന അദാലത്തിൽ തീർപ്പാക്കിയത് 20 കോടി രൂപയുടെ വായ്പകൾ

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ നടന്ന വായ്പ അദാലത്തിൽ തീർപ്പാക്കിയത് 20 കോടി രൂപയുടെ വായ്പകൾ

ഇരിങ്ങാലക്കുട : ആർബിഐ യുടെ നിയന്ത്രണത്തിലുള്ള

ഇരിങ്ങാലക്കുട ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായ്പാ അദാലത്തിൽ 20 കോടി രൂപയുടെ വായ്പകൾ തീർപ്പാക്കി.

ഇരുന്നൂറോളം കുടിശ്ശിക വായ്പക്കാർ പങ്കെടുത്തു.ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരമാണ് 20 കോടി രൂപയുടെ വായ്പകൾ തീർപ്പാക്കിയത്.

തൃശൂർ ജോയിന്റ് രജിസ്ട്രാർ പി. രാമചന്ദ്രൻ, മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാർ ബിജു. ഡി. കുറ്റിക്കാട്ട് , ബാങ്ക് അഡ്മിനിസ്ട്രേറ്റർ ഗോപികൃഷ്ണൻ സി.ആർ, അഡ്വൈസർമാരായ മോഹനൻ കെ എ കുര്യൻ ഇ.ജെ, മാനേജിംഗ് ഡയറക്ടർ ജോൺ എ.എൽ , ബാങ്ക് മാനേജർമാർ,ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.രാവിലെ 9.30-ന് ആരംഭിച്ച അദാലത്ത് വൈകീട്ട് ആറ് മണിയോടെ സമാപിച്ചത്.

Please follow and like us: