ഉപജില്ല സ്കൂൾ കലോത്സവം; നാഷഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ

ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോൽസവം ; കിരീടം നിലനിർത്തി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ

ഇരിങ്ങാലക്കുട : അവിട്ടത്തൂരിൽ നടക്കുന്ന 37 -ാം മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോൽസവത്തിൽ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി . 609 പോയിൻ്റ് നേടിയാണ് നാഷണൽ കിരീടം നിലനിറുത്തിയത്. 446 പോയിൻ്റ് നേടി എടതിരിഞ്ഞി എച്ച്ഡിപി സ്‌കൂൾ രണ്ടാം സ്ഥാനവും 441 പോയിൻ്റ് നേടി ഇരിങ്ങാലക്കുട സെൻ്റ് മേരീസ് മൂന്നാം സ്ഥാനത്തുമെത്തി . അവിട്ടത്തൂർ എൽബിഎസ്എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപന ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ സമ്മാനദാനം നിർവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വൽസല ബാബു അധ്യക്ഷത വഹിച്ചു . പ്രധാനാധ്യാപിക രജനിശ്രീ എൻ എസ് , ചലച്ചിത്ര താരം സൂര്യ സജു , ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ ചിറ്റിലപ്പിള്ളി, എ ഇ ഒ എം എസ് രാജീവ് , വൈശാഖി മുകേഷ്, ജോബി സി പി , എ സി സുരേഷ്, പി ബി അസീന തുടങ്ങിയവർ സംസാരിച്ചു.

Please follow and like us: