ഇരിങ്ങാലക്കുട ഉപജില്ല കായികമേള; നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ
ചാലക്കുടി : ചാലക്കുടി കാർമ്മൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 16-മത് ഇരിങ്ങാലക്കുട ഉപജില്ല കായിക മേളയിൽ 232 പോയിൻ്റ് നേടി ജേതാക്കളായി. 101 പോയിൻ്റ് നേടി പുതുക്കാട് സെൻ്റ് ആൻ്റണീസ് സ്കൂളാണ് രണ്ടാം സ്ഥാനത്ത് . സമാപന ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ സമ്മാനദാനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. എഇഒ എം എസ് രാജീവ്, കെ എ വർഗ്ഗീസ്, എൻ പി രജനി, ഡോ കെ ആർ സുധീർ , സി പി ജോബി , സന്ദീപ് മേനോൻ , മെൽവിൻ ദേവസ്സി തുടങ്ങിയവർ സംസാരിച്ചു















