മാരാർജി ഭവൻ അക്രമിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ

മാരാർജി ഭവൻ ആക്രമിച്ചതിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ

 

ഇരിങ്ങാലക്കുട:ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന കാര്യാലയം മാരാർജി ഭവൻ ആക്രമിച്ചതിനെതിരെ ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ

പന്തംകൊളുത്തി പ്രതിഷേധ പ്രകടനം.സൗത്ത് ജില്ല ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ആൽത്തറ പരിസരത്ത് സമാപിച്ചു.

ബിജെപി ഇരിങ്ങാലക്കുട മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ജില്ല ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി വി.സി.രമേഷ് സ്വാഗതവും, സെക്രട്ടറി മായ അജയൻ നന്ദിയും പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി കെ.പി.ജോർജ്ജ്, ജില്ല സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥൻ, രിമ പ്രകാശൻ,

മീഡിയ സെൽ കൺവീനർ രമേശ് അയ്യർ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ:പി.എസ്.സുബീഷ്,വാണികുമാർ, ലിഷോൺ, ബാബുരാജ്, സുഭാഷ്.ഇ.ജി. ജയപ്രകാശ്, ജയൻ,

ലാംബി റാഫേൽ, റീജ സന്തോഷ്, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് സുഖിൻ, സുബീഷ് പി.എസ്, ജിതേഷ് മോഹൻ,വിജയകുമാരി അനിലൻ, ആര്യ സുമേഷ്, ആശിഷ.ടി.രാജ്, കീർത്തി, സിന്ധുസോമൻ എന്നിവർ നേതൃത്വം നൽകി.

Please follow and like us: