പല്ലാവൂർ ഗുരു സ്മൃതി അവാർഡ് കുട്ടനെല്ലൂർ രാജൻമാരാർക്കും തൃപ്പേക്കുളം അച്ചുതമാരാർ പുരസ്കാരം കലാനിലയം കുഞ്ചുണ്ണിക്കും
ഇരിങ്ങാലക്കുട : പല്ലാവൂർ ആസ്വാദക സമിതിയുടെ പല്ലാവൂർ ഗുരു സ്മൃതി അവാർഡ് തിമില പ്രമാണി കുട്ടനെല്ലൂർ രാജൻമാരാർക്കും തൃപ്പേക്കുളം അച്ചുതമാരാർ പുരസ്കാരം കഥകളി ചെണ്ട വാദകൻ കലാനിലയം കുഞ്ഞുണ്ണിക്കും സമർപ്പിക്കും. 30000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മോഹനൻ പൊതുവാൾ , രമേശൻ നമ്പീശൻ , രാജേന്ദ്ര വർമ്മ എന്നിവർ അടങ്ങുന്ന സമിതിയാണ് അവാർഡുകൾ നിർണ്ണയിച്ചത്. നവംബർ 3 മുതൽ 8 വരെ ഇരിങ്ങാലക്കുടയിൽ നടക്കുന്ന പല്ലാവൂർ താളവാദ്യോൽസവ വേദിയിൽ വച്ച് പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് ആസ്വാദക സമിതി പ്രസിഡണ്ട് കലാമണ്ഡലം ശിവദാസൻ പത്രക്കുറിപ്പിൽ അറിയിച്ചു















