കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 11 മുതൽ

കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 11 മുതൽ 21 വരെ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി നൃത്ത സംഗീതോൽസവം ഒക്ടോബർ 11 മുതൽ 21 വരെ നടക്കും. ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുരനടയിൽ സജ്ജമാക്കിയ വേദിയിൽ പത്ത് ദിവസങ്ങളിലായി നടക്കുന്ന കലാപരിപാടികളിൽ 750 ൽ പരം കലാകാരൻമാർ പങ്കെടുക്കുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി പത്രസമ്മേളനത്തിൽ അറിയിച്ചു. മൃദംഗമേള, തിരുവാതിരക്കളി, മോഹിനിയാട്ടം, നൃത്തനൃത്യങ്ങൾ, ഭരതനാട്യം, സോപാന സംഗീതം, ഭജൻസ്, കർണ്ണാടിക് മ്യൂസിക്, വയലിൻ ഫ്യൂഷൻ, കരോക്കെ ഭക്തി ഗാനമേള, കുച്ചിപ്പുടി, വീണക്കച്ചേരി, പാണ്ടിമേളം , ഗാനമാലിക എന്നിവയാണ് പ്രധാന പരിപാടികൾ . 21 ന് വിജയദശമി ദിനത്തിൽ രാവിലെ 8 ന് കൊട്ടിലാക്കൽ സരസ്വതി മണ്‌ഡപത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടക്കും . ക്ഷേത്രത്തിലെ തണ്ടിക വരവ്, പുത്തരി സദ്യ, മുക്കുടി ആഘോഷങ്ങൾ ഒക്ടോബർ 19, 20, 21 ദിവസങ്ങളിൽ നടക്കും. ഭരണ സമിതി അംഗങ്ങളായ രാഘവൻ മുളങ്ങാടൻ, ഡോ മുരളി ഹരിതം, അഡ്വ കെ ജി അജയകുമാർ, കെ ബിന്ദു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: