ഗ്യാനേഷ്കുമാറിൻ്റെ രാജി ; ;സമരക്കാർക്ക് ഐക്യദാർഡ്യവുമായി എഐഎസ്എഫ് – എഐവൈഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച്
ഇരിങ്ങാലക്കുട :മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്യുന്ന പാർട്ടി പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐഎസ്എഫ് – എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റികൾ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.സി.അച്ചുതമേനോൻ സ്മാരകത്തിൽ നിന്ന് ആരംഭിച്ച മാർച്ച് ആൽത്തറ ചുറ്റി ബസ് സ്റ്റാന്റിൽ സമാപിച്ചു. മാർച്ച് എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് ടി.വി വിബിൻ ഉദ്ഘാടനം ചെയ്തു.എഐഎസ്എഫ് മണ്ഡലം സെക്രട്ടറി പി.വി വിഘ്നേഷ് അധ്യക്ഷത വഹിച്ച മാർച്ചിന് എഐവൈഎഫ് മണ്ഡലം സെക്രട്ടറി ശ്യാംകുമാർ പി.എസ് സ്വാഗതവും എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് ജിബിൻ ജോസ് നന്ദിയും പറഞ്ഞു.എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് വിഷ്ണു ശങ്കർ, ജില്ലാ കമ്മിറ്റി അംഗം ഗിൽഡ പ്രേമൻ, എഐഎസ്എഫ് ജില്ലാ കമ്മിറ്റി അംഗം ദിൽജിത്ത് എന്നിവർ സംസാരിച്ചു.















