ജനറൽ ആശുപത്രിയിൽ ഫോറസിക് സർജനെ നിയമിക്കണമെന്ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം കൺവെൻഷൻ

ജനറൽ ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കണമെന്ന് മുസ്ലീം ലീഗ് നിയോജകമണ്ഡലം കൺവെൻഷൻ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കണമെന്ന് മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രവർത്തനസമിതി കൺവെൻഷൻ ആവശ്യപ്പെട്ടു. ഗസ്റ്റ് ഹൗസിൽ ചേർന്ന പ്രവർത്തകസമിതി കൺവെൻഷൻ ജില്ലാ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡണ്ട് കെ എ റിയാസുദീൻ അധ്യക്ഷത വഹിച്ചു.

അഡ്വക്കേറ്റ് ഷൈജോ ഹസൻ, വി എം അബ്ദുള്ള, സിപിഐ അബ്ദുൽ കരീം, വി എ മുജീബ് റഹ്മാൻ, ജോസ് കിഴക്കേ പീടിക, സുധീർ കെ എ, വി എ ഇസ്മായിൽ, ഷെയ്ക്ക് പരീത്, സലിം തവയിൽ, കെ കെ അബ്ദുള്ളക്കുട്ടി, സി കെ സുബൈർ എന്നിവർ സംസാരിച്ചു.

Please follow and like us: