നിയമസഭ തിരഞ്ഞെടുപ്പ്; ഠാണാ ചന്തക്കുന്ന് വികസനം ഉൾപ്പെടെയുള്ള പദ്ധതികളുടെ പേരിൽ എൽഡിഎഫും മന്ത്രി ബിന്ദുവും അവകാശവാദങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ മാന്യത അല്ലെന്ന് യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ; യുഡിഎഫ് ഇരിങ്ങാലക്കുടയിൽ ഒറ്റക്കെട്ടെന്നും ഇരിങ്ങാലക്കുടയെ ” സ്‌മാർട്ട് ” ആക്കുമെന്നും പ്രഖ്യാപനംContinue Reading

ജെസിഐ യുടെ നേതൃത്വത്തിൽ മാനവ സമന്വയം ; അഞ്ഞൂറോളം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു   ഇരിങ്ങാലക്കുട : കാരുണ്യ പ്രവർത്തികളാണ് ദൈവത്തിന് നൽകുന്ന ഏറ്റവും വലിയ പ്രാർത്ഥനയെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു. ജെ.സി.ഐ. ഇരിങ്ങാലക്കുട റംസാൻ,ഈസ്റ്റർ,വിഷു എന്നീ ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ മാനവ സമന്വയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ബിഷപ്പ്. ജെ.സി.ഐ. പ്രസിഡന്റ് ഷൈജോ ജോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഠാണാ ജുമ മസ്ജിദ് ഇമാംContinue Reading

നന്ദഗോവിന്ദം ഭജൻസ് ലൈവ് എപ്രിൽ 11 ന് ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട : ഇ ബി സിഗ്നേച്ചറിൻ്റെ ബാനറിൽ നേതൃത്വത്തിൽ ഏപ്രിൽ 11 ന് ഇരിങ്ങാലക്കുടയിൽ ഒരുക്കുന്ന നന്ദഗോവിന്ദം ഭജൻസ് ലൈവിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി . 11 ന് വൈകീട്ട് ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ ആധുനിക സംവിധാനങ്ങളോടെയാണ് മെഗാ ലൈവ് ഷോ അരങ്ങേറുന്നതെന്ന് ഇ ബി സിഗ്നേച്ചർ മേധാവിയും നടനുമായ ഇടവേള ബാബു പത്ര സമ്മേളനത്തിൽ അറിയിച്ചു. 120 അടി വിസ്‌തീർണ്ണമുള്ളContinue Reading

നാദോപാസന ഇരിങ്ങാലക്കുട സ്വാതി തിരുനാൾ നൃത്ത–സംഗീതോത്സവം ഏപ്രിൽ 9 മുതൽ 12 വരെ ഇരിങ്ങാലക്കുട: നാദോപാസനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്വാതി തിരുനാൾ നൃത്ത–സംഗീതോത്സവം 2026 ഏപ്രിൽ 9 മുതൽ 12 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. നാല് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിൽ കർണാടക സംഗീതം, ജുഗൽബന്ദി, സൂഫി സംഗീതം, ബൗൾ സംഗീതം, ഭരതനാട്യം തുടങ്ങിയവ അവതരിപ്പിക്കും. അമേരിക്കയിലെ ഷാർലറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വാതി തിരുനാൾ സംഗീത സഭയുടെContinue Reading

നിയമസഭ തിരഞ്ഞെടുപ്പ്; റോഡ് ഷോയുമായി എൻഡിഎ ; അഴിമതിയുടെ കാര്യത്തിൽ കേരളത്തിലെ ഇരുമുന്നണികളും ഒറ്റക്കെട്ടെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ഇരിങ്ങാലക്കുട : അഴിമതിയുടെ കാര്യത്തിൽ കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ടാണെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. മുന്നണികളെ മാറി മാറി തിരഞ്ഞെടുക്കുന്നത് കൊണ്ട് കേരളത്തിന് ഒരു ഗുണവുമില്ലെന്നും എൻഡിഎ ഇരിങ്ങാലക്കുട നിയോജക മണ്ഡലം സ്ഥാനാർഥി സന്തോഷ് ചെറാക്കുളത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പട്ടണത്തിൽ നടത്തിയ റോഡ് ഷോയിൽ പങ്കെടുത്ത് കൊണ്ട് അവർ പറഞ്ഞുContinue Reading

ശ്രീ കൂടൽമാണിക്യം തിരുവുൽസവത്തിന് ഏപ്രിൽ 28 ന് കൊടിയേറും; തിരുവുൽസവ പരിപാടികൾ അടങ്ങിയ ബുക്ക് പ്രകാശനം ചെയ്തു…   ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുൽസവം ഏപ്രിൽ 28 ന് കൊടിയേറി മെയ് 8 ന് കൂടപ്പുഴ ആറാട്ടുകടവിൽ ആറാട്ടോടെ സമാപിക്കും. 28 ന് രാത്രി 8.10 നും 8.40 നും മധ്യേയാണ് കൊടിയേറ്റ ചടങ്ങ് നടക്കുക. തുടർന്നുള്ള ദിവസങ്ങളിൽ ശീവേലി, വിളക്ക്, വിവിധ വേദികളിലായി സാംസ്കാരികContinue Reading

ശ്രദ്ധ നേടി ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിൽ ശ്രീരാമപട്ടാഭിഷേകം കഥകളി വഴിപാട്   ഇരിങ്ങാലക്കുട : ശ്രദ്ധ നേടി ശ്രീരാമപട്ടാഭിഷേകം കഥകളി . കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ പ്രൊഫ: ലക്ഷ്മണൻ നായർക്കുവേണ്ടി ഭാര്യ സാവിത്രിലക്ഷ്മണൻ, മക്കൾ ബാലമുരളി, അപർണ്ണ, മരുമക്കൾ ലക്ഷ്മി, രഞ്ജിത്, പേരക്കുട്ടികൾ അർജ്ജുൻ , അദ്വൈത് , അജിത്, ആർദ്രലക്ഷ്മി, എന്നിവർ ചേർന്ന് വഴിപാടായിട്ടാണ് കഥകളി സമർപ്പിച്ചത്. പേരക്കുട്ടി അജിത്തിൻ്റെ അരങ്ങേറ്റവും ഉണ്ടായി.കലാനിലയം ഗോപി (ശ്രീരാമൻ ), കലാനിലയംContinue Reading

നിയമസഭ തിരഞ്ഞെടുപ്പ്; വനിതാ സംഗമവുമായി എൻഡിഎ ; വ്യാജ പ്രചരണങ്ങളിൽ വീഴരുതെന്നും സ്ത്രീകൾക്ക് കെഎസ്ആർടിസി യിൽ സൗജന്യയാത്രയെന്ന വാഗ്ദാനം പ്രയോഗികമല്ലെന്നും കെ പി ശശികല ടീച്ചർ   ഇരിങ്ങാലക്കുട : വ്യാജ പ്രചരണങ്ങളിൽ വീഴരുതെന്നും നഷ്ടത്തിൽ പ്രവർത്തിക്കുന്ന കെഎസ്ആർടിസി യിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന വാഗ്ദാനം പ്രയോഗികമല്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് കെ പി ശശികല ടീച്ചർ . ഇരിങ്ങാലക്കുട നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി സന്തോഷ് ചെറാക്കുളത്തിന്റെContinue Reading

” ജീവിതം തന്നെ ക്ലാസ് മുറി ” വായനക്കാരിലേക്ക് ഇരിങ്ങാലക്കുട : അധ്യാപകനും സംഘടനാ പ്രവർത്തകനുമായ കെ ആർ സത്യപാലൻ്റെ ” ജീവിതം തന്നെ ക്ലാസ് മുറി ” വായനക്കാരിലേക്ക്. വിദ്യാഭ്യാസ കാലവും സംഘടനാ പ്രവർത്തനങ്ങളും ‌രാഷ്‌ട്രീയ വിശ്വാസങ്ങളും മനുഷ്യബന്ധങ്ങളുമാണ് 72 പേജുകളിലായുള്ള ഓർമ്മക്കുറിപ്പുകളിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നത്. ബി ആർ സി ഹാളിൽ നടന്ന ചടങ്ങിൽ പുസ്തകത്തിന്റെ പ്രകാശനം ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ നിർവഹിച്ചു. അധ്യാപകനും എഴുത്തുകാരനുമായ ഡോ. കെ.എസ് കൃഷ്ണകുമാർContinue Reading

നിയമസഭ തിരഞ്ഞെടുപ്പ്; വനിത പാർലമെൻ്റുമായി എൽഡിഎഫ്; അധികാരത്തിലുളള സംസ്ഥാനങ്ങളിൽ ഒന്നും ഗ്യാരണ്ടികൾ നടപ്പിലാക്കത്തവരാണ് കേരളത്തിൽ ഗ്യാരണ്ടികൾ പറയുന്നതെന്ന് സി എസ് സുജാത ഇരിങ്ങാലക്കുട : അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ ഒന്നും ഗ്യാരണ്ടികൾ നടപ്പിലാക്കാത്തവരാണ് കേരളത്തിൽ ഗ്യാരണ്ടികൾ പറയുന്നതെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത. ഇരിങ്ങാലക്കുട നിയമസഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ. ആർ ബിന്ദുവിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി വനിത സംഘടനകളുടെContinue Reading