വി ഡി സതീശൻ സർക്കാരിൻ്റെ അപ്രഖ്യാപിത പവർകട്ടിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകരുടെ ധർണ്ണ
ഇരിങ്ങാലക്കുട : വി.ഡി.സതീശൻ സർക്കാരിന്റെ അപ്രഖ്യാപിത പവർകട്ടിനെതിരെ ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി ഓഫീസിന് മുൻപിൽ പന്തം കൊളുത്തി പ്രതിഷേധ ധർണ്ണ നടത്തി.
ബിജെപി ഇരിങ്ങാലക്കുട മണ്ഡലം ജനറൽ സെക്രട്ടറി വി.സി.രമേഷ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടി സൗത്ത് ജില്ല വൈസ് പ്രസിഡണ്ട് പി.എസ്.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് സ്വാഗതവും വൈസ് പ്രസിഡണ്ട് അമ്പിളി ജയൻ നന്ദിയും പറഞ്ഞു. സംസ്ഥാന സമിതി അംഗം അഡ്വ: പി.എസ് സുബീഷ്, ജില്ല സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥൻ, രിമ പ്രകാശൻ, അജീഷ് പൈക്കാട്ട്,,
രമേശ് അയ്യർ, സെബാസ്റ്റ്യൻ ചാലിശ്ശേരി, മായ അജയൻ , സിക്സൺ, കൗൺസിലർമാർ, ഏരിയ നേതാക്കൾ എന്നിവർ നേതൃത്വം നൽകി.















