യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശി അറസ്റ്റിൽ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരിയിൽ വെച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡി ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി പാറ സ്വദേശിയായ കുന്നത്തുപറമ്പിൽ വീട്ടിൽ വിപിൻ നാരായണനെ (38) ചെയ്തു.കൊരുമ്പിശ്ശേരിയിൽ വെച്ച് പ്രതികളോടൊപ്പം മദ്യം കഴിച്ചതിന് ശേഷമാണ് സംഭവം നടന്നത്. കൊരുമ്പിശ്ശേരി സ്വദേശിയായ കുമ്പളത്ത് പറമ്പ് വീട്ടിൽ ജിതിൻ (33) പ്രതികളുടെ അടുത്ത് നിന്ന് വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോൾ, “ഇപ്പോൾ പോവണ്ട” എന്ന് പ്രതികൾ ആവശ്യപ്പെട്ടു. എന്നാൽ ഇത് ധിക്കരിച്ച് അവിടെ നിന്നും പോകാൻ ശ്രമിച്ച ജിതിനെ പ്രതികൾ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. വിപിൻ
പതിനാല് ക്രിമിനൽക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ പ്രദീപ് കെ ഒ, എസ് ഐ സൗമ്യ ഇ യു,എസ് ഐ എബിൻ സി എൻ, ജി എസ് സി പി ഒ ഗിരീഷ്, അജിത്ത്, സി പി ഒ ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.















