ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ പുനരുജ്ജീവനത്തിന് നിക്ഷേപകരുടെ സഹായം തേടി അഡ്മിനിസ്ട്രേറ്റീവ് സമിതി

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; ബാങ്കിൻ്റെ പുനരുജ്ജീവനത്തിന് നിക്ഷേപകരുടെ സഹായം തേടി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ പുനരുജ്ജീവനത്തിന് നിക്ഷേപകരുടെ സഹായം തേടി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി . ബാങ്കിൻ്റെ തിരിച്ച് വരവിന് ഭരണപരവും നിയമപരവുമായ നടപടികളിലൂടെ കിട്ടാക്കടങ്ങൾ തിരിച്ച് പിടിക്കുന്നതോടൊപ്പം ബാങ്കിൻ്റെ മൂലധന ഘടന ശക്തിപ്പെടുത്താനും ആർബിഐ നിഷ്കർക്കുന്ന നിബന്ധനകൾ ഉറപ്പാക്കാനുള്ള വഴികളുമാണ് കമ്മിറ്റി തേടുന്നത്. ഇതിൻ്റെ ഭാഗമായി നിക്ഷേപങ്ങൾ ഓഹരി മൂലധനം ആക്കി മാറ്റാനും ബാങ്കിൻ്റെ ക്യാപിറ്റൽ അഡ്വക്കസി റേഷ്യോ ശക്തിപ്പെടുത്താനുമായിട്ടാണ് നിക്ഷേപകരുടെ സഹായം തേടുന്നത്. 5 മുതൽ 25 ലക്ഷം വരെ നിക്ഷേപങ്ങൾ ഉള്ളവരെയാണ് ബാങ്ക് ഇപ്പോൾ സമീപിച്ചിരിക്കുന്നത്. 25 ലക്ഷത്തിൽ അധികം നിക്ഷേപമുള്ളവരെ നേരത്തെ തന്നെ കമ്മിറ്റി കണ്ട് കഴിഞ്ഞിട്ടുണ്ട്. എൺപത് കോടി രൂപയോളം നിക്ഷേപമുള്ള സഹകരണ സംഘങ്ങളുടെയും കുറിക്കമ്പനി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെയും നിക്ഷേപങ്ങൾ കടപ്പത്രങ്ങൾ ആക്കി ഓഹരി മൂലധനം ഉയർത്താനുള്ള സാധ്യതകളും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി തേടിക്കഴിഞ്ഞിട്ടുണ്ട്. 100 മുതൽ 120 കോടി വരെ ഇത് വഴി സമാഹരിക്കാൻ കഴിഞ്ഞാൽ സിഎആർ ശതമാനം ഇപ്പോഴത്തെ നെഗറ്റീവിൽ നിന്നും 12 ആയി ഉയർത്താൻ കഴിയുമെന്നാണ് ആർബിഐ നിയോഗിച്ചിട്ടുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണക്കാക്കുന്നത്. ഇത് സംബന്ധിച്ച സംശയനിവാരണങ്ങൾക്കായി ഹെഡ് ഓഫീസിൽ നിയോഗിച്ചിട്ടുള്ള പ്രത്യേക സംഘത്തെ സമീപിക്കാമെന്നും അഡ്മിനിസ്ട്രേറ്റർ സി ആർ ഗോപീകൃഷ്ണൻ നിക്ഷേപകർക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Please follow and like us: