ഒൻപതു വയസ്സുകാരിക്കെതിരെ ലൈംഗീകാതിക്രമം; 58 കാരന് 34 വർഷം കഠിന തടവ്

ഒൻപതു വയസ്സുകാരിക്കെതിരെ ലൈംഗീകാതിക്രമം; കൊടകര സ്വദേശിയായ പ്രതിക്ക് 34 വർഷം കഠിന തടവ്

ഇരിങ്ങാലക്കുട : ഒൻപതു വയസ്സുകാരിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ കൊടകര സ്വദേശി ശിവനെ (58) 34 വർഷം കഠിന തടവിനും 2,25,000 രൂപ പിഴ ഒടുക്കുന്നതിനും ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ ജഡ്ജ് കോടതി പി എ സിറാജുദ്ദീൻ ഉത്തരവായി. 2024 ജൂലൈ 19 നും 20 നും പ്രതിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. കൊടകര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ വിജു വാഴക്കാല ഹാജരായി. പ്രോസിക്യൂഷൻ്റെ ഭാഗത്ത് നിന്ന് 13 സാക്ഷികളെയും 16 രേഖകളും ഹാജരാക്കിയിരുന്നു.പിഴ സംഖ്യ ഈടാക്കിയാൽ അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാനും ഉത്തരവായിട്ടുണ്ട്. കൂടാതെ അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

Please follow and like us: