കെ വി ചന്ദ്രൻ സ്മാരക “ചന്ദ്രപ്രഭ പുരസ്കാരം” നാട്യാചാര്യൻ ജി വേണുവിന്
ഇരിങ്ങാലക്കുട:
ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സെക്രട്ടറിയായിരുന്ന കെ വി ചന്ദ്രന്റെ ഓർമ്മയ്ക്കായി കഥകളി ക്ലബ്ബ് ഏർപ്പെടുത്തിയ * ചന്ദ്രപ്രഭ പുരസ്കാര* “ത്തിന് കൂടിയാട്ടം കലാകാരനും സംവിധായകനും, ഗവേഷകനുമായ
വേണുജി അർഹനായി. പതിനയ്യായിരം രൂപയും ഫലകവും, കീർത്തിപത്രവും, അംഗവസ്ത്രവും അടങ്ങുന്നതാണ് പുരസ്കാരം.കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോക്ടർ ടി കെ നാരായണൻ , പദ്മശ്രീ പെരുവനം കുട്ടൻ മാരാർ ക ഡോക്ടർ നാരായണൻ പിഷാരടി, അനിയൻ മംഗലശ്ശേരി, രമേശൻ നമ്പീശൻ, അഡ്വക്കേറ്റ് രാജേഷ് തമ്പാൻ, ടി നന്ദകുമാർ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്ക്കാരജേതാവിനെ തിരഞ്ഞെടുത്തതെന്ന് കഥകളി ക്ലബ് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു















