ഇരിങ്ങാലക്കുട നഗരസഭയിൽ നിർമ്മലം പുതുയുഗം ശുചിത്വ കേരളം പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ‘നിർമ്മലം – പുതുയുഗം ശുചിത്വ കേരളം ” പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട: തദ്ദേശ സ്വയംഭരണ വകുപ്പ്, സ്വച്ഛ് ഭാരത് മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “നിർമ്മലം – പുതുയുഗം ശുചിത്വ കേരളം” പ്രചാരണ പരിപാടിയുടെ ഇരിങ്ങാലക്കുട നഗരസഭാ തല ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ നിർവ്വഹിച്ചു. കോന്തിപുലത്ത് നടന്ന

ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭാ ചെയർമാൻ എം. പി. ജാക്സൺ അധ്യക്ഷത വഹിച്ചു. ജനകീയ പങ്കാളിത്തത്തോടുകൂടി മാലിന്യമുക്തവും ഹരിതാഭവുമായ ഒരു അന്തരീക്ഷം നഗരസഭയിലുടനീളം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി എ പോൾ , ഹെൽത്ത് ഇൻസ്പെക്ടർ നിസാർ എ,

നഗരസഭാ വൈസ് ചെയർപേഴ്സൺ ചിന്താ ധർമ്മരാജൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. വി. സി. വർഗീസ് , റോണി പോൾ മാവേലി,കൗൺസിലർമാരായ പി. വി. ശിവകുമാർ, ടി. കെ. ഷാജുട്ടൻ, പ്രസാദ് കെ. എസ്, ബൈജു കുറ്റിക്കാടൻ എന്നിവർ സംസാരിച്ചു.

Please follow and like us: