വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ ….
ഇരിങ്ങാലക്കുട : വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ. നവരാത്രിയുടെ അവസാന നാളായ വിജയദശമിദിനത്തിൽ മേഖലയിലെ ക്ഷേത്രങ്ങൾ, സംസ്കാരിക സ്ഥാപനങ്ങൾ, ഗ്രന്ഥശാലകൾ എന്നിവടങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ നേത്യത്വത്തിൽ കൊട്ടിലാക്കലിൽ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ ദേവസ്വം ഭരണ സമിതി അംഗവും പ്രഭാഷകനുമായ ഡോ മുരളി ഹരിതം കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ച് നൽകി. ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, അഡ്മിനിസ്ട്രേറ്റർ സി പ്രീതി, ദേവസ്വം ഉദ്യോഗസ്ഥർ, ജീവനക്കാർ, ഭക്ത ജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.















