ഇരിങ്ങാലക്കുട നഗരസഭയിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് സിഐടിയു എരിയ സമ്മേളനം

ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ തകർന്ന് കിടക്കുന്ന റോഡുകൾ അറ്റകുറ്റപണികൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് സിഐടിയു എരിയ സമ്മേളനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ തകർന്ന് കിടക്കുന്ന റോഡുകൾ അറ്റകുറ്റ പണികൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് സിഐടിയു ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ടൗൺ ഹാളിൽ നടന്ന സമ്മേളനം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എരിയ പ്രസിഡണ്ട് സി ഡി സിജിത്ത് അധ്യക്ഷത വഹിച്ചു . ജില്ലാ നേതാക്കളായ ഉല്ലാസ് കളക്കാട്ട് , എ എസ് സിദ്ധാർത്ഥൻ, വി എ മനോജ് കുമാർ, എരിയ സെക്രട്ടറി കെ എ ഗോപി, ഇ ആർ വിനോദ് , സി വൈ ബെന്നി , വി എ അനീഷ് , കെ കെ ജോളി, വി ഐ ബൈജു തുടങ്ങിയവർ സംസാരിച്ചു. സി ഡി സിജിത്ത് ( പ്രസിഡണ്ട്) , കെ എ ഗോപി ( സെക്രട്ടറി) , ഇ ആർ വിനോദ് ( ട്രഷറർ ) എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Please follow and like us: