സീതാസ്വയംവരം കഥകളി ക്രൈസ്റ്റ് കോളേജിൽ അരങ്ങേറി

‘സീതാസ്വയംവരം’ കഥകളി ക്രൈസ്റ്റ് കോളേജിൽ അരങ്ങേറി

 

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെയും മുദ്ര അസോസിയേഷൻ ഫോർ ആർട്സ് ആൻഡ് കൾച്ചറിന്റെയും ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് കോളേജിലെ ഐ കെ എസ് സെല്ലിൻ്റെ സഹകരണത്തോടെ “സീതാസ്വയംവരം” ആട്ടക്കഥ അരങ്ങേറി. കളിയരങ്ങിൽ ശ്രീരാമനായി കലാമണ്ഡലം വിഷ്ണുമോനും, സീതയായി കലാമണ്ഡലം റിയയും വേഷമിട്ടു. ദശരഥനായി കലാമണ്ഡലം സായ്കാർത്തികും, ലക്ഷ്മണനായി കലാനിലയം അജയ് ശങ്കറും, പരശുരാമനായി കലാമണ്ഡലം ശബരിനാഥും രംഗത്തെത്തി.

ഹരിശങ്കർ കണ്ണമംഗലം, കലാമണ്ഡലം ശ്രീജിത്ത് മാരാർ എന്നിവരാണ് പിന്നണിയിൽ സംഗീതമൊരുക്കിയത്. ചെണ്ടയിൽ കലാമണ്ഡലം നിഥിൻ കൃഷ്ണ, കലാമണ്ഡലം സുഹാസ് എന്നിവരും മദ്ദളത്തിൽ കലാമണ്ഡലം നാരായണൻ, കലാനിലയം ശ്രീജിത്ത് എന്നിവരും അണിനിരന്നു.

കലാനിലയം വിഷ്ണു പ്രസാദാണ് ചുട്ടി വിഭാഗം കൈകാര്യം ചെയ്തത്. അണിയറ സഹായികളായി നെടുമുടി മധുസൂദനപ്പണിക്കർ, കലാമണ്ഡലം മനേഷ്, നാരായണൻകുട്ടി എന്നിവരും ചമയങ്ങൾ ഇരിങ്ങാലക്കുട ശ്രീപാർവ്വതി കലാകേന്ദ്രവും നിർവ്വഹിച്ചു. കഥകളി ക്ലബ്ബ് പ്രസിഡണ്ട് രമേശൻ നമ്പീശൻ , വൈസ് പ്രസിഡന്റ് എ. എസ്. സതീശൻ, നിഷ മേനോൻ എന്നിവർ സംസാരിച്ചു

Please follow and like us: