അയൽവാസിയെ അക്രമിച്ച കേസിൽ ആളൂർ സ്വദേശി അറസ്റ്റിൽ

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ അയൽവാസിയെ അക്രമിച്ച കേസിൽ ആളൂർ സ്വദേശി അറസ്റ്റിൽ

ഇരിങ്ങാലക്കുട : സ്കൂട്ടറിൽ ഇരിക്കുകയായിരുന്നയാളെ ചവിട്ടിവീഴ്ത്തി കരിങ്കല്ല് കഷ്ണം കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആളൂർ സ്വദേശി ഇല്ലത്തുപറമ്പിൽ വീട്ടിൽ മുഹമ്മദ് ജാസിമിനെ (26) അറസ്റ്റ് ചെയ്തു. 2026 ഒക്ടോബർ 27-ന് വൈകീട്ട് മൂന്നുമണിയോടെ പ്രതിയുടെ അയൽവാസിയായ ആളൂർ കദളിച്ചിറ സ്വദേശി ഐവീട്ടിൽ വിനീത് (45) എന്നയാളുടെ ചേട്ടനെ പ്രതി അസഭ്യം പറഞ്ഞത് വിനീത് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തെത്തുടർന്ന് ആളൂർ കളച്ചിറ പാലത്തിന് സമീപംവെച്ച് സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന വിനീതിനെ കാലുകൊണ്ട് ചവിട്ടിവീഴ്ത്തുകയും കരിങ്കല്ല് കഷ്ണം കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.

ഇയാൾ എട്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു .

ആളൂർ പോലീസ് സ്റ്റേഷൻ എസ് ഐ എസ് എച്ച് ഒ ശ്രീലക്ഷ്മി എസ്, ജി എസ് ഐ മാരായ ജെയ്സൺ, പ്രസന്നകുമാർ, ഷിജോ, ജി എസ് സി പി ഒ ജിബിൻ, സി പി ഒ മാരായ കൃഷ്ണദാസ്, ഹരികൃഷ്ണൻ, അനൂപ്, അരുൺ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Please follow and like us: