പൊറത്തിശ്ശേരിയിലെ കള്ള് ഷാപ്പ് വിരുദ്ധ സമരം; പരിശോധനയുമായി റവന്യൂ അധികൃതർ
പൊറത്തിശ്ശേരിയിലെ കള്ള് ഷാപ്പ് വിരുദ്ധ സമരം; പരിശോധനയുമായി റവന്യൂ അധികൃതർ ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി വീ വൺ നഗറിനോട് ചേർന്നുള്ള കള്ള് ഷാപ്പിൽ റവന്യൂ അധികൃതരുടെ പരിശോധന. ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടര മാസമായി സമരം നടത്തുന്ന ജനകീയ സമിതി തഹസിൽദാർക്ക് നൽകിയ പരാതിയെ തുടർന്നാണ് കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസർ ജയശ്രീയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഷാപ്പിൻ്റെ ലൈസൻസി, ജീവനക്കാർContinue Reading
അമ്മന്നൂർ ഗുരുകുലത്തിൽ ഗുരുസ്മൃതിയും സെമിനാറും
അമ്മന്നൂർ ഗുരുകുലത്തിൽ ഗുരുസ്മൃതിയും സെമിനാറും ഇരിങ്ങാലക്കുട : പതിനെട്ടാമത് ഗുരുസ്മരണ കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന അമ്മന്നൂർ സ്മൃതി പൂജയും സെമിനാറും അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വേണുജി ദീപം തെളിയിച്ചു.ആചാര്യ വന്ദനത്തോടെ ആരംഭിച്ച സ്മൃതിപൂജ യോഗത്തിന് അമ്മന്നൂർ കുട്ടൻ ചാക്യാർ അദ്ധ്യക്ഷത വഹിച്ചു. ഷഷ്ടിപൂർത്തി ആഘോഷിക്കുന്ന മാർഗി മധുചാക്യാരെ ആദരിച്ചു. കലാമണ്ഡലം നാരായണൻ നമ്പ്യാർ സ്വാഗതവും പൊതിയിൽ രഞ്ജിത് ചാക്യാർ നന്ദിയും പറഞ്ഞു തുടർന്ന്Continue Reading
എസ്എൻബിഎസ് ഭരണസമിതി തിരഞ്ഞെടുപ്പ്; ഔദ്യോഗിക പാനലിന് വിജയം
എസ്എൻബിഎസ് ഭരണസമിതി തിരഞ്ഞെടുപ്പ്; ഔദ്യോഗിക പാനലിന് വിജയം ഇരിങ്ങാലക്കുട : എസ്എൻബിഎസ് ഭരണ സമിതി തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് വിജയം. ഔദ്യോഗിക പാനലിൽ ഉള്ള പതിനഞ്ച് പേരും തിരഞ്ഞെടുക്കപ്പെട്ടു. പ്രാദേശിക വിഭാഗത്തെ പ്രതിനിധീകരിച്ച് ദിനേഷ് എളന്തോളി, ശ്രീജിത്ത് മച്ചാട്ട് , വേണു തോട്ടുങ്ങൽ, കുട്ടപ്പൻ കണ്ണാംകുളം എന്നിവരും ജനറൽ വിഭാഗത്തെ പ്രതിനിധീകരിച്ച് കിഷോർ കുമാർ നടുവളപ്പിൽ, പ്രദീപ് കുമാർ ചോളപ്പറമ്പിൽ , പ്രവികുമാർ ചെറാ ക്കുളം , ബാബുContinue Reading
രാമൻകുളം പള്ളിക്കാട് റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി യുടെ സമരം
പൊറത്തിശ്ശേരി മേഖലയിലെ രാമൻകുളം പള്ളിക്കാട് റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ പൊറത്തിശ്ശേരി മേഖലയിലെ രാമൻകുളം പള്ളിക്കാട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പൊറത്തിശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. ഏരിയ പ്രസിഡന്റ് സൂരജ് കടുങ്ങാടൻ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ ട്രഷറർ വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർContinue Reading
നാലമ്പല തീർഥാടനത്തിന് മുന്നോടിയായി യോഗം ചേർന്ന് കോർഡിനേഷൻ കമ്മിറ്റി
നാലമ്പല തീർഥാടനത്തിന് മുന്നോടിയായി യോഗം ചേർന്ന് കോർഡിനേഷൻ കമ്മിറ്റി ; തീർഥാടകർക്ക് പ്രാഥമിക സൗകര്യങ്ങളും സുരക്ഷിതത്വവും ഒരുക്കണമെന്ന് നിർദ്ദേശിച്ച് മന്ത്രി കെ മുരളീധരൻ ഇരിങ്ങാലക്കുട : നാലമ്പല തീർഥാടകർക്ക് പ്രാഥമിക സൗകര്യങ്ങളും സുരക്ഷിതത്വവും ഒരുക്കണമെന്ന് നിർദ്ദേശിച്ച് ദേവസ്വം – ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. കർക്കിടകമാസത്തിലെ നാലമ്പല തീർഥാടനത്തിന് മുന്നോടിയായി കൂടൽമാണിക്യം ദേവസ്വം ഓഫീസിൽ ചേർന്ന നാലമ്പല കോർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് മന്ത്രി ഇക്കാര്യം നിർദ്ദേശിച്ചത്. സംസ്ഥാനത്തെ കെ എസ്ആർടിസിContinue Reading
ഞാറ്റുവേല മഹോൽസവത്തിന് മാറ്റുകൂട്ടാൻ പേരഗ്രാമവും
ഞാറ്റുവേല മഹോത്സവത്തിന് മാറ്റുകൂട്ടാൻ ‘പേരഗ്രാമവും’. ഇരിങ്ങാലക്കുട : വിഷൻ ഇരിങ്ങാലക്കുടയുടെ പത്താമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി, ആയിരം പേരതൈകൾ വച്ചുപിടിപ്പിക്കുന്ന ‘പേരഗ്രാമം’ പദ്ധതിക്ക് തുടക്കമായി. കാത്തലിക് സെന്ററിൽ നടന്ന ചടങ്ങിൽ പ്രവാസി വ്യവസായി ടി. വേണുഗോപാല മേനോൻ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ഹസീന ടീച്ചർക്ക് പേരത്തൈ നൽകിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഫാദർ ജോൺ പാലിയക്കര അധ്യക്ഷനായിരുന്നു. വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ.Continue Reading
ഉന്നത വിജയം നേടിയ നിയോജക മണ്ഡലത്തിലെ വിദ്യാർഥികൾക്ക് ആദരം
ഉന്നത വിജയം നേടിയ നിയോജക മണ്ഡലത്തിലെ സ്കൂളുകൾക്കും വിദ്യാർഥികൾക്കും കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരം ഇരിങ്ങാലക്കുട: കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി , പ്ലസ് ടു , വി എച്ച് എസ് ഇ , സിബിഎസ്ഇ , ഐസിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും നൂറ് ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും ആദരിച്ചു. മുൻസിപ്പൽ ടൗൺഹാളിൽ നടന്ന ആദരണ സമ്മേളനം ഷാഫി പറമ്പിൽ എംContinue Reading
ടി എൻ സ്മാരക പുരസ്കാരം മുടിയേറ്റ കലാകാരൻ കിഴക്കേ വാരനാട്ട് നാരായണക്കുറുപ്പിന്
2026 ലെ ടി എൻ സ്മാരക പുരസ്കാരം മുടിയേറ്റ കലാകാരൻ കിഴക്കേ വാരനാട്ട് നാരായണക്കുറുപ്പിന് ഇരിങ്ങാലക്കുട : സ്വാതന്ത്ര്യസമര സേനാനിയും സിപിഐ നേതാവുമായിരുന്ന ടി എൻ നമ്പൂതിരിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള ടി എൻ നമ്പൂതിരി പുരസ്കാരത്തിന് മുടിയേറ്റ കലാകാരൻ കിഴക്കേ വാരനാട്ട് നാരായണക്കുറുപ്പ് അർഹനായി. മുടിയേറ്റ് എന്ന ക്ലാസ്സിക്കൽ കലയുടെ അതിജീവനത്തിനും പരിപോഷണത്തിനുമായി നടത്തിയ സേവനങ്ങൾ പരിഗണിച്ചാണ് അവാർഡെന്ന് സ്മാരക സമിതി പ്രസിഡണ്ട് ഇ ബാലഗംഗാധരൻ , സെക്രട്ടറി കെContinue Reading
ടൗൺ ബാങ്കിലെ പ്രതിസന്ധി; ആശങ്ക വേണ്ടെന്ന് ബാങ്ക് മുൻ ഭരണസമിതി ചെയർമാൻ എം പി ജാക്സൻ
ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും പ്രതിസന്ധി നീളില്ലെന്നും മറ്റ് ബാങ്കുകളുമായുള്ള ലയനം നിയമപരമായി നടക്കില്ലെന്നും ബാങ്ക് മുൻ ഭരണസമിതി ചെയർമാനും നഗരസഭ ചെയർമാനുമായ എം പി ജാക്സൻ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും പരിഹരിക്കാൻ കഴിയാത്ത പ്രതിസന്ധി ബാങ്കിൽ ഇല്ലെന്നും മുൻ ഭരണസമിതി ചെയർമാനും നഗരസഭ ചെയർമാനുമായContinue Reading
ചെമ്മണ്ടയിൽ അപകടാവസ്ഥയിലായ കിണർ മൂടണമെന്ന് ആവശ്യപ്പെട്ട് കാറളം പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെ പ്രതിഷേധം
കാറളം പഞ്ചായത്ത് ചെമ്മണ്ടയിൽ അപകട ഭീഷണി ഉയർത്തുന്ന കിണർ മൂടാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയുടെ പ്രതിഷേധസമരം; ജില്ലാ ഭരണകൂടത്തെ സാഹചര്യം ധരിപ്പിക്കുമെന്ന ഉറപ്പ് നൽകി റവന്യൂ അധികൃതർ ഇരിങ്ങാലക്കുട : കാറളം പഞ്ചായത്ത് നാലാം വാർഡിൽ ചെമ്മണ്ട നാല് സെൻ്റ് ഉന്നതിയിൽ അപകടാവസ്ഥയിലായ കിണർ മൂടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെ പ്രതിഷേധ സമരം.എട്ട് വർഷത്തോളമായി ഉപയോഗശൂന്യമായി തുടരുന്ന കിണറിനോട് ചേർന്ന് ഗർത്തം രൂപപ്പെട്ടത്Continue Reading
























