തൃശ്ശൂർ സെട്രൽ സഹോദയ കലോൽസവത്തിന് പുല്ലൂരിൽ തുടക്കമായി

തൃശ്ശൂർ സെൻട്രൽ സഹോദയ സിബിഎസ്ഇ കലോത്സവത്തിന് പുല്ലൂരിൽ തുടക്കമായി

ഇരിങ്ങാലക്കുട : തൃശ്ശൂർ സെൻട്രൽ സഹോദയ സിബിഎസ്ഇ കലോത്സവത്തിന് പുല്ലൂർ സെന്റ് സേവ്യേഴ്സ് സി.എം.ഐ. സ്കൂളിൽ തുടക്കമായി. രാവിലെ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം വരദ കലോൽസവം ഉദ്ഘാടനം ചെയ്തു. സെൻട്രൽ സഹോദയ ചീഫ് പാട്രൺ ഡോ. രാജു ഡേവിസ് പെരേപ്പാടൻ അധ്യക്ഷത വഹിച്ചു. സഹോദയ പ്രസിഡന്റ് ബിനു രാജ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഫാ അരുൺ പൈനാടത്ത്,

പുല്ലൂർ സെന്റ് സേവ്യേഴ്സ് സി.എം.ഐ സ്കൂൾ മാനേജർ ഫാ. ജോസ് പയ്യപ്പിള്ളി സി.എം.ഐ , തൃശ്ശൂർ സെൻട്രൽ സഹോദയ ജനറൽ സെക്രട്ടറി ഗോപകുമാർ എന്നിവർ സംസാരിച്ചു. നാല്പതോളം സിബിഎസ്ഇ സ്കൂളുകളിൽ നിന്നായി 2500 ഓളം കുട്ടികളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോൽസവത്തിൽ പങ്കെടുക്കുന്നത്

Please follow and like us: