കനേഡിയൻ ചിത്രം നീന റോസ നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് മിനി എ സി ഹാളിൽ

മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട 2026 ലെ കനേഡിയൻ ചിത്രം ” നീന റോസ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ

ഇരിങ്ങാലക്കുട :2027 ലെ അക്കാദമി അവാർഡിൽ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള കനേഡിയൻ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ” നീന റോസ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 16 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മകൾ റോസിനൊപ്പം കാനഡയിലേക്ക് ബൾഗേറിയയിൽ നിന്നും കുടിയേറിയ ആർട്ട് ക്യൂറേറ്റർ മിഹൈലാണ് 103 മിനിറ്റുള്ള ചിത്രത്തിലെ മുഖ്യ കഥാപാത്രം. ബൾഗേറിയിൽ ശ്രദ്ധ നേടിയ എട്ടുവയസ്സുകാരി നീനയുടെ കലാസൃഷ്ടികളെക്കുറിച്ച് അന്വേഷിച്ച് അറിയാൻ തൊഴിലുടമ ആവശ്യപ്പെടുമ്പോൾ മുപ്പത് വർഷങ്ങൾക്ക് ശേഷം മിഹൈലിന് തൻ്റെ ഭൂതകാലത്തേക്ക് മടങ്ങേണ്ടി വരുന്നു.. 2026 ലെ ബെർലിൻ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ മികച്ച തിരക്കഥയ്ക്കുള്ള സിൽവർ ബെയർ അവാർഡ്, വാൻകൂവർ ചലച്ചിത്രമേളയിൽ മികച്ച കനേഡിയൻ ചിത്രത്തിനുള്ള പുരസ്കാരം എന്നിവ ബൾഗേറിയൻ , ഫ്രഞ്ച് , ഇംഗ്ലീഷ് ഭാഷകളിലായുള്ള ചിത്രം നേടി. പ്രദർശനം റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്

Please follow and like us: