റവന്യൂ ജില്ല ശാസ്ത്ര മേള നവംബർ 5, 6 തീയതികളിൽ ഇരിങ്ങാലക്കുടയിൽ ; സംഘാടക സമിതി രൂപീകരിച്ചു

റവന്യൂ ജില്ല ശാസ്‌ത്രമേള നവംബർ 5 , 6 തീയതികളിൽ ഇരിങ്ങാലക്കുടയിൽ;സംഘാടക സമിതി രൂപീകരിച്ചു.

ഇരിങ്ങാലക്കുട : റവനൂ ജില്ല ശാസ്‌ത്രമേള നവംബർ 5, 6 തിയ്യതികളിൽ സെൻ്റ് മേരീസ് എച്ച്.എസ്. എസ്, ഡോൺ ബോസ്‌കോ എച്ച്. എസ്. എസ്, ലിറ്റിൽ ഫ്ലളവർ എച്ച്. എസ്. എസ്., നാഷണൽ എച്ച്. എസ്. എസ്, ഗവ. ബോയ്സ് എച്ച്. എസ് . എസ് എന്നിവടങ്ങളിലായി നടക്കും. ബഥേൽ ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മുൻസിപ്പൽ ചെയർമാൻ എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. കെ. സുധീഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗങ്ങളായ ജോസ് ജെ. ചിറ്റിലപ്പിള്ളി , സി.ബി. ഷക്കീല , വി.എച്ച്.എസ്. ഇ. എ.ഡി. റഹ്‌ന. കെ. എ. , വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.ഷൈല, ഡി.ഇ. ഒ. എം.വി. ഉഷ, എ. ഇ. ഒ. എം. എസ്. രാജീവ്, ആൻസൻ മാസ്റ്റർ, എ.സി. സുരേഷ്, പ്രവീൺ കുമാർ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി: അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ ( ചെയർമാൻ ) , ഡെപൂട്ടി ഡയറക്ടർ ഷൈല ടി ( ജനറൽ കൺവീനർ ) , ഡി.ഇ. ഒ. ഉഷ. എം.വി. ( ട്രഷറർ ).

Please follow and like us: