പുല്ലൂർ നാടക രാവിന് ഒക്ടോബർ 17 ന് തിരി തെളിയും; ചമയം നാടകവേദിയുടെ അവാർഡുകൾ പ്രഖ്യാപിച്ചു
ഇരിങ്ങാലക്കുട : പുല്ലൂർ നാടകരാവിന് ഒക്ടോബർ 17 തിരി തെളിയും . വൈകീട്ട് 6 മണിക്ക് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ ചമയം നാടകവേദിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നാടക രാവ് ഉദ്ഘാടനം ചെയ്യുമെന്ന് ചമയം രക്ഷാധികാരി പ്രൊഫ സാവിത്രി ലക്ഷ്മണൻ, പ്രസിഡണ്ട് എ എൻ രാജൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. നാടക രാവിൻ്റെ ഭാഗമായി വയലാർ ചലച്ചിത്രഗാനമൽസരം, സെമിനാറുകൾ, കവിയരങ്ങുകൾ, ഫിലിം ഫെസ്റ്റിവൽ ,ന്യത്തോൽസവം എന്നീ പരിപാടികളും അരങ്ങേറും. ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക ചലച്ചിത്രരംഗത്തെ പ്രമുഖർ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും. നാടക രാവിൻ്റെ ഭാഗമായി എർപ്പെടുത്തിയിട്ടുള്ള നാടകവേദി അവാർഡുകൾ പത്ര പ്രവർത്തകൻകെ ഗിരീഷ് ,സാമുദായിക പ്രവർത്തകൻ പി കെ പ്രസന്നൻ , നാടക പ്രവർത്തകൻ രാജൻ തിരുവാങ്കുളം, സംഗീത സംവിധായകൻ ശിവപ്രകാശ് കൈപ്പമംഗലം, മേള കലാകാരൻ മനോജ് കോമ്പാറ എന്നിവർക്ക് സമ്മാനിക്കും . 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജനറൽ കൺവീനർ സജു ചന്ദ്രൻ, സംഘാടകരായ മനുരാജ്, ജോഫി അവറാൻ, എ ഐ രവീന്ദ്രൻ , വിശാഖൻനമ്പൂതിരി തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു .















