വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ ….   ഇരിങ്ങാലക്കുട : വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ. നവരാത്രിയുടെ അവസാന നാളായ വിജയദശമിദിനത്തിൽ മേഖലയിലെ ക്ഷേത്രങ്ങൾ, സംസ്കാരിക സ്ഥാപനങ്ങൾ, ഗ്രന്ഥശാലകൾ എന്നിവടങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ നേത്യത്വത്തിൽ കൊട്ടിലാക്കലിൽ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ ദേവസ്വം ഭരണ സമിതി അംഗവും പ്രഭാഷകനുമായ ഡോ മുരളി ഹരിതംContinue Reading

ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ‘നിർമ്മലം – പുതുയുഗം ശുചിത്വ കേരളം ” പദ്ധതിക്ക് തുടക്കമായി ഇരിങ്ങാലക്കുട: തദ്ദേശ സ്വയംഭരണ വകുപ്പ്, സ്വച്ഛ് ഭാരത് മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “നിർമ്മലം – പുതുയുഗം ശുചിത്വ കേരളം” പ്രചാരണ പരിപാടിയുടെ ഇരിങ്ങാലക്കുട നഗരസഭാ തല ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ നിർവ്വഹിച്ചു. കോന്തിപുലത്ത് നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭാ ചെയർമാൻ എം. പി. ജാക്സൺ അധ്യക്ഷത വഹിച്ചു.Continue Reading

കെ വി ചന്ദ്രൻ സ്മാരക “ചന്ദ്രപ്രഭ പുരസ്കാരം” നാട്യാചാര്യൻ ജി വേണുവിന്   ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സെക്രട്ടറിയായിരുന്ന കെ വി ചന്ദ്രന്റെ ഓർമ്മയ്ക്കായി കഥകളി ക്ലബ്ബ് ഏർപ്പെടുത്തിയ * ചന്ദ്രപ്രഭ പുരസ്കാര* “ത്തിന് കൂടിയാട്ടം കലാകാരനും സംവിധായകനും, ഗവേഷകനുമായ വേണുജി അർഹനായി. പതിനയ്യായിരം രൂപയും ഫലകവും, കീർത്തിപത്രവും, അംഗവസ്ത്രവും അടങ്ങുന്നതാണ് പുരസ്കാരം.കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോക്ടർ ടിContinue Reading

അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയും ഡിജിറ്റൽ ത്രാസും ലഹരിവിൽപ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി ആളൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ ഇരിങ്ങാലക്കുട : അതിമാരക രാസലഹരിയായ എംഡിഎംഎ യും ഡിജിറ്റൽ ത്രാസും ലഹരിവിൽപ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി ഒരാളെ തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ആളൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ആളൂർ പൊരുന്നുംകുന്ന് സ്വദേശി കോട്ടക്കൽ വീട്ടിൽ ബിനു (26) ആണ് അറസ്റ്റിലായത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കും ഉപയോഗത്തിനുമായിContinue Reading

ഷാർജയിലെ ഫലജ് എക്സിബിഷനിൽ ചിത്രം പ്രദർശിപ്പിക്കുന്ന എക ഇന്ത്യക്കാരിയായി കരൂപ്പടന്ന സ്വദേശിനി സബിത നിയാസ് തൃശ്ശൂർ: ഷാർജ ഗവൺമെന്റിന്റെ ഷാർജ ഹ്യുമാനിറ്റീസ് സൊസൈറ്റിയുടെ കീഴിലുള്ള ഫലജ് ആർട്ട് ഫോർ ഓൾ നടത്തുന്ന ഇന്റർനാഷണൽ എക്സിബിഷനിൽ ചിത്രം പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യക്കാരിയായി മലയാളിയായ സബിത നിയാസ്.ഷാർജയിൽ ബിസിനസുകാരനായ ചേർപ്പ് ചിറക്കൽ സ്വദേശി നിയാസിന്റെ ഭാര്യയും കരൂപ്പടന്ന പുതിയറോഡ് മുൻ അബൂദാബി പ്രവാസി തെരുവിൽ കാദർകുഞ്ഞിയുടേയും മകളാണ് സബിത.സബിതയുടെ മൂന്ന് ചിത്രങ്ങളാണ് ഫലജ്Continue Reading

ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറക്കൽ ചടങ്ങ് ഭക്തിസാന്ദ്രം ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രസിദ്ധമായ തണ്ടിക വരവ് , തൃപ്പൂത്തരി, മുക്കുടി ആഘോഷങ്ങൾക്ക് മുന്നോടിയായി നടന്ന കലവറ നിറക്കൽ ചടങ്ങ് ഭക്തിസാന്ദ്രം. ക്ഷേത്രം മേൽശാന്തി പുത്തില്ലത്ത് നീലകണ്ഠൻ നമ്പൂതിരി ശ്രീകോവിൽ നിന്നും പകർന്നു കൊണ്ടുവന്ന ദീപം തെളിച്ചാണ് ചടങ്ങുകൾക്ക് തുടക്കമായത്. ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അദ്ധ്യക്ഷം വഹിച്ച ചടങ്ങിന് മെമ്പർമാരായ അഡ്വക്കേറ്റ് അജയകുമാർ സ്വാഗതവും രാഘവൻ മുളങ്ങാടൻContinue Reading

പുല്ലൂർ നാടക രാവിന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ തുടക്കമായി ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പുല്ലൂർ നാടക രാവിന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ തുടക്കമായി. അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ മന്ത്രി ഡോ ആർ ബിന്ദു അദ്ധ്യക്ഷത വഹിച്ചു. സിനിമ നാടക നടൻ ടി ജി രവി, സംഗീത നാടക അക്കാദമി സെക്രട്ടറി എൻ വി പ്രദീപ് കുമാർ, ജില്ലാ പഞ്ചായത്ത്Continue Reading

കാറളം സാവിത്രി വധക്കേസ്; കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നൽകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല ഇരിങ്ങാലക്കുട: കാറളം അരുമ്പുള്ളി വിജയന്റെ ഭാര്യ സാവിത്രിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി നല്കുന്നതിനാവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിയെ 48 മണിക്കൂറിനകം പിടികൂടിയ ആഭ്യന്തരവകുപ്പിന് നന്ദി പറയുന്നതിന് തോമസ് ഉണ്ണിയാടൻ എം എൽ എ ക്കൊപ്പം എത്തിയ സാവിത്രിയുടെ മക്കളായContinue Reading

തൃശ്ശൂർ സെൻട്രൽ സഹോദയ സിബിഎസ്ഇ കലോത്സവം; ചെന്ത്രാപ്പിന്നി എസ്.എൻ. വിദ്യാഭവന് ഓവറോൾ കിരീടം   ഇരിങ്ങാലക്കുട : പുല്ലൂർ സെന്റ് സേവ്യേഴ്സ് സി.എം.ഐ. സ്കൂളിൽ നടന്ന തൃശ്ശൂർ സെൻട്രൽ സഹോദയ സി.ബി.എസ്.ഇ. കലോത്സവത്തിൽ ചെന്ത്രാപ്പിന്നി എസ്.എൻ. വിദ്യാഭവൻ 1113 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 1077 പോയിന്റുമായി മാള ഹോളി ഗ്രേസ് അക്കാദമി രണ്ടാം സ്ഥാനവും 1063 പോയിന്റുമായി മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂൾ മൂന്നാംContinue Reading

ശ്രീകൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി പ്രീതി ചുമതലയേറ്റു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി പ്രീതി ചുമതലയേറ്റു. അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചിരുന്ന ജി എസ് രാധേഷ് ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ് മാത്യ വകുപ്പായ റവന്യൂവിലേക്ക് ആഗസ്റ്റ് മാസത്തിൽ മടങ്ങിയതോടെ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനാണ് അഡ്മിനിസ്ട്രേറ്റരുടെ ചുമതല വഹിച്ചിരുന്നത്. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടറിൽ നിന്നും സി പ്രീതി ചുമതലയേറ്റു. തൃശ്ശൂർ മുളങ്കുന്നത്ത്കാവ് സ്വദേശിയായ സി പ്രീതContinue Reading