കൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ഭക്തിസാന്ദ്രം

ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറക്കൽ ചടങ്ങ് ഭക്തിസാന്ദ്രം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രസിദ്ധമായ തണ്ടിക വരവ് , തൃപ്പൂത്തരി, മുക്കുടി ആഘോഷങ്ങൾക്ക് മുന്നോടിയായി നടന്ന കലവറ നിറക്കൽ ചടങ്ങ് ഭക്തിസാന്ദ്രം. ക്ഷേത്രം മേൽശാന്തി പുത്തില്ലത്ത് നീലകണ്ഠൻ നമ്പൂതിരി ശ്രീകോവിൽ നിന്നും പകർന്നു കൊണ്ടുവന്ന ദീപം തെളിച്ചാണ് ചടങ്ങുകൾക്ക് തുടക്കമായത്.

ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അദ്ധ്യക്ഷം വഹിച്ച ചടങ്ങിന് മെമ്പർമാരായ അഡ്വക്കേറ്റ് അജയകുമാർ സ്വാഗതവും രാഘവൻ മുളങ്ങാടൻ നന്ദിയും പറഞ്ഞു. ക്ഷേത്ര ഭൂമിയിൽ വിളഞ്ഞ നെല്ല് കൊയ്തെടുത്തുണ്ടാക്കിയ അരി ദേവസ്വം ചെയർമാൻ ഭഗവാന് സമർപ്പിച്ചുകൊണ്ട് കലവറ നിറയ്ക്കലിന് തുടക്കം കുറിച്ചു. ദേവസ്വം മെമ്പർമാരായ ഡോക്ടർ മുരളി ഹരിതം, കെ ബിന്ദു, അഡ്മിനിസ്ട്രേറ്റർ പ്രീതി സി , ക്ഷേത്രം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Please follow and like us: