പുല്ലൂർ നാടക രാവിന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ തുടക്കമായി
ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പുല്ലൂർ നാടക രാവിന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ തുടക്കമായി. അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ മന്ത്രി ഡോ ആർ ബിന്ദു അദ്ധ്യക്ഷത വഹിച്ചു. സിനിമ നാടക നടൻ ടി ജി രവി, സംഗീത നാടക അക്കാദമി സെക്രട്ടറി എൻ വി പ്രദീപ് കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ സുധീഷ് എന്നിവർ സംസാരിച്ചു . ചമയം ചെയർമാൻ എ എൻ രാജൻ സ്വഗതവും സെക്രട്ടറി വേണു എളന്തോളി നന്ദിയും പറഞ്ഞു. തുടർന്ന് ഡ്രീ കേരള അവതരിപ്പിച്ച ഊരുവലം എന്ന നാടകം അരങ്ങേറി.















