പല്ലാവൂർ സമിതിയുടെ പത്മ ജ്യോതി പുരസ്കാരങ്ങൾ മനു മാസ്റ്റർക്കും കെ എസ് സുധാമനും ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പല്ലാവൂർ സമിതിയുടെ പത്മജ്യോതി പുരസ്‌കാരങ്ങൾക്ക് നാട്യഗുരു മനു മാസ്റ്ററും മൃദംഗ വിദ്വാൻ കെ എസ് സുധാമനും അർഹരായി. 75000 രൂപയും ഫലകവും പ്രശസ്തി പത്രവും അംഗവസ്ത്രവും മനു മാസ്റ്റർക്കും 25000 രൂപയും ഫലകവും പ്രശസ്തി പത്രവും അംഗവസ്ത്രവും സുധാമനും നവംബർ 3 ന് കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽContinue Reading

വൈവിധ്യമാർന്ന പരിപാടികളോടെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ക്ഷീര സംഗമം ഇരിങ്ങാലക്കുട : വൈവിധ്യമാർന്ന പരിപാടികളോടെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൻ്റെയും ക്ഷീര വികസന വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ക്ഷീര സംഗമം. ആനന്ദപുരം ഇ. എം. എസ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ശങ്കര നാരായണൻ ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ അധ്യക്ഷയായിരുന്നു. സെമിനാർ, കർഷകരെ ആദരിക്കൽ, രചനാ മൽസരContinue Reading

ഭരണഘടനാ മൂല്യങ്ങൾ തകർക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ യുവജന പ്രതിരോധം ശക്തമാകണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് കെ.ഷാജഹാൻ.   ഇരിങ്ങാലക്കുട : ഭരണഘടനാ മൂല്യങ്ങൾ തകർക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ യുവജന പ്രതിരോധം ശക്തമാകണമെന്ന് എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഷാജഹാൻ പറഞ്ഞു. എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായി കാറളം സെൻ്ററിൽ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണു ശങ്കർ അധ്യക്ഷത വഹിച്ചു.എഐവൈഎഫ് ജില്ലാContinue Reading

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; ഫൊറൻസിക് ഓഡിറ്റ് സംഘത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ബാങ്ക് മുൻ ഭരണ സമിതി അംഗങ്ങളിൽ നിന്നും മുൻ മാനേജർമാരിൽ നിന്നും വിശദീകരണം തേടിയതായി സൂചന ഇരിങ്ങാലക്കുട : ആർബിഐ യുടെ നിയന്ത്രണത്തിലുള്ള ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ നടന്ന ഫൊറൻസിക് ഓഡിറ്റിനെ തുടർന്ന് ബാങ്കിൻ്റെ മുൻ ചെയർമാൻ, ഭരണ സമിതി അംഗങ്ങൾ, മുൻ ജനറൽ മാനേജർ, മാനേജർമാർ എന്നിവരിൽ നിന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വിശദീകരണംContinue Reading

ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്‌താഹയജ്ഞം ഒക്ടോബർ 25 മുതൽ നവംബർ 1 വരെ   ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യ സ്വാമിയുടെ ക്ഷേത്ര സന്നിധിയിൽ ശ്രീമദ് ഭാഗവത സപ്‌താഹ യജ്ഞത്തിന് വേദിയൊരുങ്ങുന്നു. 2026 ഒക്ടോബർ 25 മുതൽ നവംബർ 1 വരെയാണ് സപ്‌താഹ യജ്ഞമെന്ന് ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി പത്ര സമ്മേളനത്തിൽ അറിയിച്ചു. ബ്രഹ്മശ്രീ പാലാഞ്ചേരി നവീൻ ശങ്കർ നമ്പൂതിരി ആചാര്യനും, മായ മേനോൻContinue Reading

യുക്തിവാദി എം സി ജോസഫ് അനുസ്‌മരണ സമ്മേളനം ഒക്ടോബർ 25 ന് ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട : കേരള യുക്തിവാദി സംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 25 ന് ഇരിങ്ങാലക്കുടയിൽ യുക്തിവാദി എം സി ജോസഫ് അനുസ്മരണ സമ്മേളനം നടക്കും. രാവിലെ 10 ന് എസ് എസ് ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് സംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ് ടിContinue Reading

കൂടൽമാണിക്യം ആർക്കൈവ്സിൻ്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി ചരിത്രസെമിനാറിന് തുടക്കമായി; കേരളത്തിൽ ശാസ്ത്രീയ ചരിത്ര രചന ആരംഭിക്കുന്നത് ചട്ടമ്പിസ്വാമികളുടെ ” പ്രാചീന മലയാള” ത്തോടെയെന്ന് ഡോ പി എസ് മനോജ്കുമാർ ഇരിങ്ങാലക്കുട : കേരളത്തിൽ ശാസ്ത്രീയ ചരിത്ര രചന ആരംഭിക്കുന്നത് ചട്ടമ്പിസ്വാമികളുടെ ” പ്രാചീന മലയാളം ” ത്തോടെയാണെന്ന് ചരിത്രകാരനും എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പലുമായ ഡോ പി എസ് മനോജ്കുമാർ. കൂടൽമാണിക്യം മ്യൂസിയം ആൻ്റ് ആർക്കൈവ്സിൻ്റെ ആറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചContinue Reading

എവറസ്റ്റ് കീഴടക്കിയ ഷെർപ്പ ടെൻസിങ്ങിൻ്റെ ജീവിതം പറയുന്ന ” ടെൻസിങ് ” ഇന്ന്  വൈകീട്ട് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് മിനി എ സി ഹാളിൽ ഇരിങ്ങാലക്കുട :1953 ൽ ന്യൂസിലൻഡുകാരൻ എഡ്മണ്ട് ഹിലാരിക്കൊപ്പം എവറസ്റ്റ് കീഴടക്കിയ നേപ്പാൾ സ്വദേശിയായ ഷെർപ്പ ടെൻസിങ്ങിൻ്റെ ജീവിതം പറയുന്ന ” ടെൻസിങ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 23 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ആസ്ട്രേലിയൻ സംവിധായിക ജെന്നിഫർ പീഡം ഒരുക്കിയ ചിത്രം 2026Continue Reading

ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രമേള; ലോഗോ പ്രകാശനം ചെയ്തു ഇരിങ്ങാലക്കുട :ഒക്ടോബർ, 27, 28, 29 തിയതികളിലായി എടതിരിഞ്ഞി എച്ച്ഡിപി ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു നടക്കുന്ന ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രമേള യുടെ ലോഗോ പ്രകാശനം എ ഇ ഒ എം എസ് രാജീവ് നിർവഹിച്ചു . സമാജം ഹാളിൽവച്ചു നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ കെ പി കണ്ണൻ, സ്കൂൾ മാനേജർ എം കെ മനോജ് മാസ്റ്റർ, സെക്രട്ടറി സിContinue Reading

കൂടൽമാണിക്യം കുട്ടൻകുളം നവീകരണ പ്രവർത്തികൾ അടുത്ത ആഴ്ച പുനരാരംഭിക്കുവാൻ ഉന്നതതലയോഗത്തിൽ തീരുമാനം. ഇരിങ്ങാലക്കുട: കൂടൽമാണിക്യം കുട്ടൻകുളം നവീകരണ പ്രവർത്തികൾ അടുത്താഴ്‌ച്ച പുനരാരംഭിക്കുവാൻ ഇത് സംബന്ധിച്ച് റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ തീരുമാനം. കുളത്തിനോട് ചേർന്ന് സ്മാരകം നിർമ്മിക്കുമെന്ന തരത്തിൽ ഉണ്ടായ പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പൊതുമരാമത്ത് നേരത്തെ തയ്യാറാക്കി അംഗീകാരം ലഭിച്ച പ്ലാനിൽ നിന്നും യാതൊരു വ്യത്യാസവും ഇല്ലാതെയാണ് പ്രവർത്തി പൂർത്തിയാക്കുകയെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച അഡ്വ തോമസ് ഉണ്ണിയാടൻContinue Reading