കാപ്പ നിയമലംഘനം; പടിയൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ
കാപ്പ നിയമ ലംഘനം; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പടിയൂർ സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : കാപ്പ നിയമലംഘനം നടത്തിയ കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുമുള്ള പടിയൂർ സ്വദേശി കുറ്റിച്ചിറ വീട്ടിൽ അഖിൽ (25) എന്നയാളെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. അഖിൽ കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ച് അടിപിടിക്കേസുകളിലും മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസിലും, ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ട് പൊതു സമാധാനംContinue Reading
ലോകപേവിഷബാധ ദിനാചരണം; ജില്ലാ തല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ
ലോക പേവിഷബാധ ദിനാചരണം; ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട :ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബോധവത്കരണ റാലി ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് തോമസ് ഉണ്ണിയാടൻ എം.എൽ.എ. നിർവഹിച്ചു. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.എ. പോൾ അധ്യക്ഷത വഹിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ.വി. ഗീത വിഷയാവതരണം നടത്തി. ആനന്ദപുരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ശ്രീവത്സൻContinue Reading
ഉന്നത വിജയം നേടിയ ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾക്ക് ആദരം
ഉന്നത വിജയം നേടിയ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ആദരം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു . സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആദരസമ്മേളനം നഗരസഭ ചെയർമാൻ എം പി ജാക്സൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡണ്ട് വി ആർ സുകുമാരൻ അധ്യക്ഷത വഹിച്ചു .Continue Reading
വായ്പാ ഫയലുകൾ തിരിച്ച് നൽകാൻ ഇഡി തയ്യാറാകുന്നില്ലെന്ന് കരുവന്നൂർ ബാങ്ക് ഭരണ സമിതി; വായ്മൂടിക്കെട്ടി സമരവുമായി നിക്ഷേപകർ
വായ്പ ഫയലുകൾ തിരിച്ച് നൽകാൻ ഇഡി തയ്യാറാകുന്നില്ലെന്ന് വാർഷികയോഗത്തിൽ കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി; ” മുതലും പലിശയുമില്ല ” എന്ന പ്ലക്കാർഡുകളും വായ്മൂടിക്കെട്ടി പ്രതിഷേധവുമായി നിക്ഷേപകരും ഇരിങ്ങാലക്കുട : നടപടികളുടെ പേരിൽ ഇഡി 2021 ൽ കൊണ്ട് പോയ ഫയലുകൾ തിരിച്ച് നൽകാത്തതും വായ്പകൾ തിരിച്ച് പിടിക്കാൻ സെയിൽ ഓഫീസർമാർ ഇല്ലാത്തതും തിരിച്ചടിയായെന്ന് വിശദീകരിച്ച് കരുവന്നൂർ ബാങ്ക് ഭരണസമിതി . ഇഡിയുടെ കൈവശമുള്ള വായ്പContinue Reading
ചെമ്മണ്ടയിൽ അപകടഭീഷണി ഉയർത്തുന്ന കിണർ മൂടാനുള്ള നടപടികൾ ഇനിയും ആയില്ല
കാറളം പഞ്ചായത്ത് ചെമ്മണ്ടയിൽ അപകട ഭീഷണി ഉയർത്തുന്ന കിണർ മൂടാൻ ഇനിയും നടപടി ആയില്ല; പ്രതിഷേധ സമരവുമായി ബിജെപി പ്രവർത്തകർ ഇരിങ്ങാലക്കുട : കാറളം പഞ്ചായത്ത് നാലാം വാർഡിൽ ചെമ്മണ്ട നാല് സെൻ്റ് ഉന്നതിയിൽ സമീപത്തുള്ള വീടുകൾക്ക് അപകട ഭീഷണിയായി നിലകൊളളുന്ന കിണർ മൂടാൻ ഇനിയും നടപടിയായില്ല. കിണറിന് അടുത്ത് ഗർത്തം രൂപം കൊണ്ടതോടെ മൂന്ന് വീട്ടുകാർ ഇവിടെ നിന്നും ഒഴിഞ്ഞ് പോയിരുന്നു. ഭരണസമിതിയുടെ അപേക്ഷയെ തുടർന്ന് കിണർ മണ്ണിട്ട്Continue Reading
മുരിയാട് പഞ്ചായത്തിൽ ഹരിത കർമ്മ സേനയ്ക്ക് പുതിയ വാഹനം
മുരിയാട് പഞ്ചായത്തിൽ ഹരിതകർമ്മ സേനക്ക് പുതിയ വാഹനം ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് ഹരിത കർമ്മ സേനക്ക് അനുവദിച്ച പുതിയ വാഹനം അഡ്വ. തോമസ് ഉണ്ണിയാടൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമിത പ്രസാദ് അദ്ധ്യക്ഷത വഹിച്ചു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മുരളി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നികിത അനൂപ്Continue Reading
അവിട്ടത്തൂർ സ്കൂളിൽ ശാസ്ത്രി സ്മൃതി ക്വിസ് സെപ്റ്റംബർ 29 ന്
അവിട്ടത്തൂർ എൽബിഎസ്എം ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രി സ്മൃതി ക്വിസ് സെപ്റ്റംബർ 29 ന് ഇരിങ്ങാലക്കുട : അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 29 ന് ശാസ്ത്രി സ്മൃതി ക്വിസ് സംഘടിപ്പിക്കുന്നു. സ്കൂൾ ഹാളിൽ നടക്കുന്ന മത്സരത്തിൽ ഉപജില്ലയിലെ എൽ പി, യു പി വിഭാഗങ്ങളിലെ വിദ്യാർഥികൾ പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ ഡോ എ വി രജേഷ് , മാനേജർ എ സിContinue Reading
സെൻ്റ് ജോസഫ്സ് കോളേജ് യൂണിയൻ മാഗസിൻ പ്രകാശനം ചെയ്തു
ഡിജിറ്റൽ മാധ്യമങ്ങൾ ഭാഷയുടെ സ്വഭാവികമായ ഉപയോഗത്തെ ബാധിച്ചതായി സുഭാഷ് ചന്ദ്രൻ ; സെൻ്റ് ജോസഫ്സ് കോളേജ് യൂണിയൻ്റെ മാഗസിൻ പ്രകാശനം ചെയ്തു ഇരിങ്ങാലക്കുട: ഡിജിറ്റൽ മാധ്യമങ്ങളുടെ അമിതമായ സ്വാധീനം ഭാഷയുടെ സ്വാഭാവികമായ ഉപയോഗത്തെ ബാധിക്കുന്നതായി എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ. പുതിയ തലമുറയിൽ മലയാള ഭാഷയോടും സാഹിത്യത്തോടുമുള്ള ബന്ധം കുറയുന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു . ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് കോളേജ് യൂണിയൻ്റെ കോളേജ് മാഗസിൻ്റെ പ്രകാശനം ചെയ്ത്Continue Reading
ഉന്നത വിജയം നേടിയ ഇരിങ്ങാലക്കുട ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ആദരം
എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് പ്രസ് ക്ലബ്ബിൻ്റെ ആദരം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആദരണ സമ്മേളനം അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ് പ്രസിഡൻ്റ് വിContinue Reading
തിരിച്ചടവുകൾ മന്ദഗതിയിലാണെന്ന് ടൗൺ ബാങ്ക് കമ്മിറ്റി ; സമരം തുടർന്ന് നിക്ഷേപകർ
ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; തിരിച്ചടവുകൾ മന്ദഗതിയിലാണെന്നും ഓഹരി മൂലധനം വരേണ്ടതുണ്ടെന്നും പൊതുയോഗത്തിലും ആവർത്തിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ; സമരം തുടർന്ന് നിക്ഷേപക കൂട്ടായ്മ ഇരിങ്ങാലക്കുട : നിഷ്ക്രിയ ആസ്തികളുടെ വർധനവിനെ തുടർന്ന് ആർബിഐയുടെ നിയന്ത്രണത്തിൽ തുടരുന്ന ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ ഭാവിയെക്കുറിച്ച് വ്യക്തമായ ചിത്രം നൽകാൻ കഴിയാതെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി . ബാങ്കിൻ്റെ 108- മത് വാർഷിക പൊതുയോഗത്തിൽ ഉയർന്ന ചോദ്യങ്ങൾക്കുള്ള മറുപടികളിലാണ് വായ്പContinue Reading
























