ഉന്നത വിജയം നേടിയ ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾക്ക് ആദരം

ഉന്നത വിജയം നേടിയ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ആദരം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു . സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആദരസമ്മേളനം നഗരസഭ ചെയർമാൻ എം പി ജാക്സൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡണ്ട് വി ആർ സുകുമാരൻ അധ്യക്ഷത വഹിച്ചു . ഹൈസ്‌കൂൾ വിഭാഗത്തിൽ വെഗാ വേണുനാഥനും , ഹയർ സെക്കൻഡറി വിഭാഗത്തിൽ ശിവനന്ദന പി എസും വി എച്ച് എസ് ഇ വിഭാഗത്തിൽ ഇസബെല്ലാ ജോസ് കെ യും പുരസ്‌കാരങ്ങൾ എറ്റുവാങ്ങി. പ്രിൻസിപ്പാൾ ബിന്ദു പി ജോൺ, വി എച്ച് എസ് സി പ്രിൻസിപ്പാൾ ഹേന കെ ആർ, ഹെഡ്മിസ്ട്രസ് സുഷ കെ എസ് ,പി ടി എ പ്രസിഡൻ്റ് എ വി ഷൈൻ , വിദ്യാർത്ഥി പ്രതിനിധി ആവണി കൃഷ്‌ണ തുടങ്ങിയവർ ആശംസകൾ നേർന്നു. ക്ലബ്ബ് സെക്രട്ടറി ടി ജി സിബിൻ സ്വാഗതവും ട്രഷറർ രാഹുൽ അശോകൻ നന്ദിയും പറഞ്ഞു.

Please follow and like us: