തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ കെഎസ്ആർടിസി ബസുകൾ അനുവദിക്കണമെന്ന് ജോയിൻ്റ് കൗൺസിൽ മേഖലാ സമ്മേളനം
തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ കെഎസ്ആർടിസി ബസ്സുകൾ അനുവദിക്കണമെന്ന് ജോയിന്റ് കൗൺസിൽ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സർവ്വീസ് നടത്തുന്നതിന് കെ എസ് ആർ ടി സി ബസുകൾ അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജോയിന്റ് കൗൺസിൽ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടം കാരണം നിരവധി ജീവനുകളാണ് ഈ റോഡിൽ നഷ്ട്ടപ്പെട്ടതെന്നും മിനിറ്റുകളുടെ മാത്രം വ്യത്യാസത്തിൽ ഓർഡിനറി ബസുകളോടൊപ്പംContinue Reading
കലാനിലയത്തിൻ്റെ പുനർനിർമ്മാണത്തിന് ഫണ്ട് അനുവദിച്ച് കൊണ്ട് സാംസ്കാരിക വകുപ്പിൻ്റെ ഉത്തരവ്
കലാനിലയത്തിൻ്റെ പുനർനിർമ്മാണത്തിന് ഫണ്ട് അനുവദിച്ചു; ആദ്യ ഗഡ്ഡുവായ 25 ലക്ഷം മാർച്ച് 31 നകം ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് ചിലവഴിക്കാൻ കഴിയുമോ എന്ന ആശങ്കയിൽ കലാനിലയം ഭരണസമിതി ഇരിങ്ങാലക്കുട : സാംസ്കാരിക കേന്ദ്രമായ ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിൻ്റെ ഓഡിറ്റോറിയത്തിൻ്റെ പുനർനിർമാണത്തിന് സാംസ്കാരിക വകുപ്പ് അനുവദിച്ച ആദ്യ ഗഡ്ഡുവായ 25 ലക്ഷം മാനദണ്ഡങ്ങൾ പാലിച്ച് ചിലവഴിക്കാൻ കഴിയുമോ എന്ന ആശങ്കയിൽ കലാനിലയം അധികൃതർ. 60 വർഷത്തെ പഴക്കമുള്ള കെട്ടിടത്തിൻ്റെContinue Reading
കരുവന്നൂർ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുന്നതിൻ്റെ കാരണങ്ങൾ നിരത്തി കോൺഗ്രസ്സ് നേതാക്കൾ
കരുവന്നൂർ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുന്നതിൻ്റെ കാരണങ്ങൾ നിരത്തി കോൺഗ്രസ്സ് നേതാക്കൾ ; ബാങ്കിൻ്റെ ധനസ്ഥിതി അറിയിക്കാതെയും നിക്ഷേപകർക്ക് എത്ര പണം തിരിച്ച് നൽകി എന്ന് പറയാതെയും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രഹസനമെന്ന് വിമർശനം ഇരിങ്ങാലക്കുട : ഫെബ്രുവരി 22 ന് നടക്കുന്ന കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് കോൺഗ്രസ്സ് ബഹിഷ്ക്കരിക്കുന്നതിൻ്റെ കാരണങ്ങൾ നിരത്തി കോൺഗ്രസ്സ് നേതാക്കൾ. ബാങ്കിൻ്റെ ധനസ്ഥിതി അറിയിക്കാതെ നടത്തുന്ന തിരഞ്ഞെടുപ്പ് പ്രഹസനം മാത്രമാണ്.Continue Reading
ദേശീയ പണിമുടക്ക് തുടങ്ങി
കേന്ദ്രനയങ്ങളിൽ പ്രതിഷേധിച്ചുള്ള ദേശീയ പണിമുടക്ക് തുടങ്ങി ഇരിങ്ങാലക്കുട : ലേബർ കോഡ് ഉൾപ്പെടെയുള്ള തൊഴിലാളി വിരുദ്ധ കേന്ദ്ര നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് തുടങ്ങി. ബുധനാഴ്ച രാത്രി 12 മണി മുതൽ വ്യാഴാഴ്ച രാത്രി 12 മണി വരെ 24 മണിക്കൂർ ആണ് പണിമുടക്ക്. സിഐടിയു ഉൾപ്പെടെ പത്ത് കേന്ദ്ര തൊഴിലാളി സംഘടനകളും ദേശീയ തൊഴിലാളി ഫെഡറേഷനുമാണ് പണിമുടക്കിന് ആഹ്വാനംContinue Reading
34 അംഗ ക്രിമിനൽ സംഘം തൃശ്ശൂർ റൂറൽ പോലീസിൻ്റെ പിടിയിൽ
സംഘടിത ഗുണ്ടാസംഘത്തിന്റെ കവർച്ചാ പദ്ധതി തകർത്ത് തൃശ്ശൂർ റൂറൽ പോലീസ്; 34 അംഗ ” ഓർഗനൈസ്ഡ് ക്രൈം സിൻഡിക്കേറ്റ് ” പിടിയിൽ ഇരിങ്ങാലക്കുട : പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പനംകുളത്തുള്ള ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ ഗുണ്ടാസംഘാംഗങ്ങളും സംഘടിത കുറ്റവാളി കൂട്ടായ്മകളിൽ അംഗങ്ങളുമായ 34 പ്രതികളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.ഇതിൽ 20 പ്രതികൾ നിരവധിക്രമിനൽക്കേസിലെ പ്രതികളാണ്. അനന്തപുരം ഞാറ്റുവെട്ടിContinue Reading
ആളൂർ പഞ്ചായത്തിലെ റോഡുകളുടെ ഉദ്ഘാടനം; നിർമ്മാണം പൂർത്തീകരിച്ചത് 46 ലക്ഷം രൂപ ചിലവഴിച്ച്
ആളൂർ പഞ്ചായത്തിലെ റോഡുകളുടെ ഉദ്ഘാടനം; നിർമ്മാണം പൂർത്തീകരിച്ചത് 46 ലക്ഷം രൂപ ചിലവഴിച്ച് ഇരിങ്ങാലക്കുട എം.എല്‍.എയും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായി ഡോ:ആർ. ബിന്ദുവിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച 19-ാം വാര്‍ഡ് നാരായണത്ത് അമ്പലം റോഡും 31 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച 18-ാം വാര്‍ഡ് കാരൂര്‍ കുണ്ടേപ്പാടം റോഡുമാണ് മന്ത്രി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത്Continue Reading
കണ്ടംകുളത്തി ഫുട്ബോൾ ടൂർണ്ണമെൻ്റ്; മൂവാറ്റുപുഴ നിർമ്മല കോളേജ് ജേതാക്കൾ
കണ്ടംകുളത്തി ഫുട്ബോൾ ടൂർണ്ണമെൻ്റ്; മൂവാറ്റുപുഴ നിർമ്മല കോളേജ് ജേതാക്കൾ ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന കണ്ടംകുളത്തി ഫുട്ബോൾ ടൂർണ്ണമെൻ്റിൽ മൂവാറ്റുപുഴ നിർമ്മല കോളേജ് ജേതാക്കൾ. ആവേശകരമായ മത്സരത്തിൽ നിശ്ചിത സമയത്തിൽ 1-1 എന്ന സ്കോറിന് തുല്യത പാലിച്ചതോടെ നടന്ന പെനാൽറ്റിയിലും 4-4 എന്ന സ്കോറിന് ഇരുടീമുകളും തുല്യനിലയിൽ എത്തി. തുടർന്ന് നടന്ന സഡൻ ഡെത്തിൽ 3-2 എന്ന സ്കോറിന് നിർമ്മല ആതിഥേയരായ ക്രൈസ്റ്റിനെ കീഴടക്കുകയായിരുന്നു. സമാപനContinue Reading
കരുവന്നൂർ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ്; ഇ ഡി പിടിച്ചെടുത്ത കോടികളുടെ വസ്തുവഹകൾ ഏറ്റെടുത്ത് നിക്ഷേപകർക്ക് നൽകുമെന്ന വാഗ്ദാനവുമായി ബിജെപി
കരുവന്നൂർ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ്; ഇഡി പിടിച്ചെടുത്ത കോടികളുടെ വസ്തുക്കൾ എറ്റെടുത്ത് നിക്ഷേപകർക്ക് തിരിച്ച് നൽകുമെന്ന വാഗ്ദാനവുമായി ബിജെപി; കോൺഗ്രസ്സ് തിരഞ്ഞെടുപ്പിൽ നിന്നും ഒളിച്ചോടിയെന്നും സഹകരണ തട്ടിപ്പിൽ എൽഡിഎഫ് – യുഡിഎഫ് ഒത്തുകളിയെന്നും വിമർശനം ഇരിങ്ങാലക്കുട :കോടികളുടെ സഹകരണ കൊള്ളയ്ക്ക് വേദിയായ കരുവന്നൂർ സർവ്വീസ് ബാങ്ക് ഭരണസമിതി പിടിച്ചെടുക്കാൻ ഒരുങ്ങി ബിജെപി. ഫെബ്രുവരി 22 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎ പാനൽ വിജയിച്ചാൽ ഇഡി പിടിച്ചെടുത്ത 128Continue Reading
കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് സംസ്ഥാന സമ്മേളനം കോഴിക്കോട് ഫെബ്രുവരി 14 ന്
സംസ്ഥാന സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് കേരള സ്റ്റേറ്റ് എക്സ്- സർവ്വീസസ് ലീഗ് ; സംഘടനയുടെ സംസ്ഥാന സമ്മേളനം ഫെബ്രുവരി 14 ന് ഇരിങ്ങാലക്കുട : വിമുക്തഭടൻമാർക്ക് സംസ്ഥാന സർക്കാറിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയുമായി കേരള സ്റ്റേറ്റ് എക്സ്- സർവ്വീസസ് ലീഗ് . ഫെബ്രുവരി 14 ന് കോഴിക്കോട് ചേരുന്ന സംഘടനയുടെ സംസ്ഥാന സമ്മേളനം സർക്കാരിന് മുമ്പിൽ ആവശ്യങ്ങൾ ഉന്നയിക്കുമെന്ന് സംഘടനയുടെ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡൻ്റ് ക്യാപ്റ്റൻ സോമൻ,Continue Reading
ഡിസോൺ കലോൽസവം; ഹാട്രിക് വിജയവുമായി ക്രൈസ്റ്റ് കോളേജ്
ഡിസോൺ ; ഹാട്രിക്ക് വിജയവുമായി ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട : തുടർച്ചയായി മൂന്നാം തവണയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിസോൺ കലോത്സവകിരീടം സ്വന്തമാക്കി ക്രൈസ്റ്റ് കോളേജ്. പെരുമ്പിലാവ് അൻസാർ വിമൻസ് കോളേജിൽ നടന്ന ഡിസോണിൽ ദഫ് മുട്ട്, മാർഗംകളി, നാടകം എന്നീ ഇനങ്ങൾക്ക് രണ്ടാം സ്ഥാനവും പങ്കെടുത്ത മറ്റെല്ലാ ഓൺസ്റ്റേജ് മത്സരങ്ങളിലും ഒന്നാം സ്ഥാനവും, ഓഫ് സ്റ്റേജ് മത്സരങ്ങളിൽ മികച്ച പ്രകടനവും കാഴ്ച വച്ച ക്രൈസ്റ്റ് കലോത്സവ വേദിയിലെ ഏറ്റവുംContinue Reading























