കത്തോലിക്ക കോൺഗ്രസിന്റെ ഓണാഘോഷം. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രൽ കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി യുടെ നേതൃത്വത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഓണഘോഷ യാത്ര കത്തിഡ്രൽ വികാരി ഫാ ലാസർ കുറ്റിക്കാടൻ കത്തിഡ്രൽ പള്ളിയങ്കണത്തിൽ വെച്ച് ഓണാഘോഷ കമ്മറ്റി ജനറൽ കൺവീനർ രഞ്ചി അക്കരക്കാരന് പതാക നൽകി കൊണ്ട് ഫ്ലാഗ് ഓഫ് ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്ര ചന്തക്കുന്ന് വഴി ടൗൺ ചുറ്റി സെന്റ് മേരീസ് ഹയർ സെക്കണ്ടറിContinue Reading

കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ്റെ ഓണാഘോഷം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ്റെ ഓണാഘോഷം നഗരസഭാ കൗൺസിലർമാരായ പ്രവീൺസ് ഞാറ്റുവെട്ടിയും ആര്യ സുമേഷും ചേർന്ന് ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു.രക്ഷാധികാരി ശ്രീധരൻ നടുവളപ്പിൽ, സെക്രട്ടറി ബിന്ദു ജിനൻ , ട്രഷറർ രമാഭായ് എന്നിവർ സംസാരിച്ചു ചടങ്ങിൽ 84 വയസ്സ് കഴിഞ്ഞവരെയും കർഷകശ്രീ അവാർഡ് നേടിയ പ്രീത ദിനേശനെയും ആദരിച്ചു. സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ ജെസെയർ, പ്രീത ഷാജൻ, സിബിContinue Reading

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി   ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ ജനനതിരുനാളിന് വികാരി ഫാ ലാസർ കുറ്റിക്കാടൻ കൊടിയേറ്റി. സെപ്റ്റംബര്‍ അഞ്ച് വരെ എല്ലാ ദിവസവും വൈകീട്ട് അഞ്ചിന് പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, നൊവേന, ആഘോഷമായ ദിവ്യബലി എന്നിവ ഉണ്ടായിരിക്കും. ആറിന് വൈകീട്ട് അഞ്ചിന് നടക്കുന്ന പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവക്ക് വെള്ളാനി സെന്റ്Continue Reading

ഇരിങ്ങാലക്കുട നഗരസഭ മൈതാനത്ത് നടന്ന ഓണാഘോഷം; പ്രതിഷേധ ഫുട്ബോളുമായി യുവമോർച്ച; മൈതാനത്തിൻ്റെ ഉപയോഗം സംബന്ധിച്ച് നിയമാവലിക്ക് രൂപം നൽകണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ഇരിങ്ങാലക്കുട : ഐസിഎൽ ഫിൻകോർപ്പിൻ്റെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷ പരിപാടിയെ തുടർന്ന് നഗരസഭ മൈതാനം അലങ്കാലമായതിൽ പ്രതിഷേധവുമായി സംഘടനകൾ. മൈതാനത്ത് നടത്തിയ അവാർഡ് ഷോയ്ക്ക് വേണ്ടി നിർമ്മിച്ച സ്‌റ്റേജിനും പന്തലിനും വേണ്ടി മൈതാനത്ത് കൂറ്റൻ വണ്ടികൾ ഇറക്കിയതിനും പരിപാടിയെ തുടർന്ന് മൈതാനം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളുടെ നിക്ഷേപContinue Reading

ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ സി.ഐ.എസ്.സി.ഇ ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് തുടക്കമായി ഇരിങ്ങാലക്കുട: സി.ഐ.എസ്.സി.ഇ സ്പോർട്സ് ആൻഡ് ഗെയിംസ് 2026-27ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയതല പെൺകുട്ടികളുടെ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ തുടക്കമായി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പ് പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ , സി.ഐ.എസ്.സി.ഇ കേരളContinue Reading

ദില്ലി ചലോ ; സിപിഐ ദേശീയ സമര വളണ്ടിയർമാർക്ക് യാത്രയയപ്പ് ഇരിങ്ങാലക്കുട :മോഡി സർക്കാരിന്റെ കർഷക,കർഷക തൊഴിലാളി,മഹിളാ,യുവജന നയങ്ങൾക്കും വിത്തു ബില്ലിനും ലേബർ കോഡുകൾക്കുമെതിരെ “മാറ്റം അനിവാര്യം”എന്ന മുദ്രാവാക്യമുയർത്തി ക്കൊണ്ട് സിപിഐ ദേശീയ കൗൺസിൽ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് നടക്കുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ മണ്ഡലത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടുന്ന പ്രവർത്തകർക്ക് യാത്രയയപ്പ് നൽകി. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി മണി മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ കെ ശിവന്Continue Reading

വൈവിധ്യമാർന്ന പരിപാടികളോടെ ഇരിങ്ങാലക്കുട മേഖലയിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷം ഇരിങ്ങാലക്കുട : വൈവിധ്യമാർന്ന പരിപാടികളോടെ മേഖലയിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷം. രാവിലെ പത്തിന് ശ്രീ വിശ്വനാഥപുരം ക്ഷേത്രാങ്കണത്തിൽ ഗുരുദേവ മന്ദിരത്തിന് മുന്നിൽ എസ്എൻബിഎസ് സമാജം പ്രസിഡൻ്റ് കിഷോർ കുമാർ നടുവളപ്പിൽ പതാക ഉയർത്തി . തുടർന്ന് സർവ്വൈശ്വര്യപൂജയും പ്രഭാഷണവും നടന്നു. 12 ന് ശേഷം നടന്ന പ്രസാദ ഊട്ടിൽ ഒട്ടേറെ പേർ പങ്കെടുത്തു. വൈകീട്ട് മൂന്നിന് എസ്എൻബിഎസ് സമാജം, എസ്എൻവൈഎസ്,Continue Reading

കെപിഎംഎസിൻ്റെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനാഘോഷം ഇരിങ്ങാലക്കുട : മഹാത്മാ അയ്യങ്കാളിയുടെ 164-ാം ജന്മദിനത്തോടനുബന്ധിച്ച് കെപിഎംഎസ് ഇരിങ്ങാലക്കുട ഏരിയ യൂണിയൻ്റെ ആഭിമുഖ്യത്തിൽ രാവിലെ ഇരിങ്ങാലക്കുട അയ്യൻകാളി സ്കയറിൽ സ്ഥാപിച്ചിട്ടുള്ള പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ കെപിഎംഎസ് സംസ്ഥാന കമ്മറ്റി അംഗം ഉമേഷ് ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി മുൻസംസ്ഥാന കമ്മറ്റി അംഗം പി.സി രഘു ,മുൻ ഏരിയ സെക്രട്ടറി കെ.സി.രാജീവ്, വി.എം ലളിത, തുടങ്ങിയവർ സംസാരിച്ചു.Continue Reading

വിശ്വകർമ്മ സുവർണ്ണകാർ ധർമ്മ സംസ്ഥാപന സംഘത്തിൻ്റെ ഓണാഘോഷവും കുടുംബസംഗമവും ഇരിങ്ങാലക്കുട: വിശ്വകർമ്മ സുവർണ്ണകാർ ധർമ്മ സംസ്ഥാപന സംഘം ശാഖയുടെ ഓണാഘോഷവും കുടുംബസംഗമവും അഡ്വ. തോമസ് ഉണ്ണിയാടൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു. ഭാരതീയകലാക്ഷേത്രം ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഇ.ആർ.പ്രകാശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ കെ.കെ.സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാധ്യക്ഷൻ എം.പി.ജാക്സൺ മുതിർന്ന അംഗങ്ങളെ ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശശികുമാർ കൂനത്തറ ഉന്നത വിജയം നേടിയContinue Reading

നീതിക്ക് വേണ്ടിയുള്ള സമരം ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ്റെ വസതിയുടെ മുമ്പിലേക്കും വ്യാപിപ്പിച്ച് ടൗൺ ബാങ്ക് നിക്ഷേപകർ ; നിക്ഷേപങ്ങൾ സമാഹരിച്ചവരുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ നൽകി തുടങ്ങുമെന്ന് സമരസമിതി ഇരിങ്ങാലക്കുട : നീതിക്ക് വേണ്ടിയുള്ള സമരം ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ്റെ വസതിയുടെ മുമ്പിലേക്കും വ്യാപിപ്പിച്ച് ടൗൺ ബാങ്ക് നിക്ഷേപകർ. ബാങ്കിന് മുന്നിൽ നടത്തിയ പട്ടിണി സമരത്തിൽ പങ്കെടുക്കാൻ എത്തിയ സ്ത്രീകൾ അടക്കം ഒരു വിഭാഗമാണ് ബാങ്ക് ഭരണസമിതിContinue Reading