പ്രതിഷേധക്കടലായി ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്ക് ; ബാങ്കും ആർബിഐയും നിക്ഷേപകരെ വഞ്ചിക്കുകയാണെന്നും ബാങ്കിനെ പ്രതിസന്ധിയിൽ ആക്കിയവരെ അഴിയെണ്ണിക്കുമെന്നും വിഷയം പരിഹരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും ആക്ഷൻ കമ്മിറ്റി ; നാളെ മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങി നിക്ഷേപകർ. ഇരിങ്ങാലക്കുട : പ്രതിഷേധക്കടലായി ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്ക് അങ്കണം . നിക്ഷേപങ്ങൾ തിരിച്ച് കിട്ടാനും ബാങ്കിനെ പ്രതിസന്ധിയിൽ ആക്കിയ ഭരണസമിതി അംഗങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനും കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ട്Continue Reading

ഇന്ത്യൻ നിർമ്മിത വിദേശമദ്യ ശേഖരവുമായി ആളൂർ സ്വദേശിനി അറസ്റ്റിൽ ഇരിങ്ങാലക്കുട :വീടിനുള്ളിൽ അനധികൃതമായി വിദേശമദ്യം സൂക്ഷിച്ച കേസിൽ വീട്ടമ്മയെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. കല്ലേറ്റുംകര പഞ്ഞപ്പിള്ളി കാര്യങ്ങാട്ടിൽ വീട്ടിൽ ധന്യ (44) ആണ് പിടിയിലായത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 6.4 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പോലീസ് പിടിച്ചെടുത്തു. സംഭവസ്ഥലത്തുനിന്ന് 13 മദ്യക്കുപ്പികളും, മദ്യവിൽപ്പനയിലൂടെ ലഭിച്ച 4,510 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ആളൂർ പോലീസ്Continue Reading

ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ജില്ലാ പഞ്ചായത്ത് കാട്ടൂർ, മുരിയാട് ഡിവിഷനുകളുടെ നേതൃത്വത്തിൽ ആദരം   ഇരിങ്ങാലക്കുട : കാട്ടൂർ, മുരിയാട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കും നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങൾക്കും ആദരം. ടൗൺ ഹാളിൽ നടത്തിയ വിജയോത്സവം 2026 ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ സുധീഷ്Continue Reading

ഭവൻസ് റാങ്കിംഗിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ കേന്ദ്രത്തിന് നേട്ടം; അഖിലേന്ത്യാ തലത്തിൽ എട്ടാം സ്ഥാനവും കേരളത്തിൽ അഞ്ചാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും ഇരിങ്ങാലക്കുട : സിബിഎസ്ഇ പരീക്ഷാഫലം അടിസ്ഥാനമാക്കി തയ്യാറാക്കിയ ഭാരതീയ വിദ്യാഭവൻ സ്കൂളുകളുടെ സുപ്പീരിയർ അക്കാഡമിക് പെർഫോമൻസ് ഇൻഡക്സ് റാങ്കിംഗിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് നേട്ടം. അഖിലേന്ത്യാ തലത്തിൽ എട്ടാം സ്ഥാനവും കേരളത്തിൽ അഞ്ചാംസ്ഥാനവും തൃശൂർ ജില്ലയിൽ ഒന്നാം സ്ഥാനവും ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ കേന്ദ്രം നേടി.Continue Reading

ആളൂരിലെ കല്ലട ഹോളിഡേ ഇൻ ബാറിൽ ബാറിൽ നിന്ന് 85,400 രൂപ മോഷ്ടിച്ച കേസിൽ മുൻ അക്കൗണ്ടൻ്റ് പിടിയിൽ   ഇരിങ്ങാലക്കുട : ആളൂരിലെ കല്ലട ഹോളിഡേ ഇൻ ബാറിൽ നിന്ന് 85,400 രൂപ മോഷ്ടിച്ച കേസിൽ ബാറിലെ മുൻ അക്കൗണ്ടൻ്റ് പാലക്കാട് മുതപ്പല്ലൂർ ചെല്ലപ്പടി സ്വദേശി കൃപാദാസിനെ (29) ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു മാസത്തോളം ബാറിൽ ജോലി ചെയ്തിരുന്ന ഇയാൾ, മോഷണത്തിന് ശേഷം ഒളിവിൽ പോവുകയായിരുന്നു.Continue Reading

“നാലമ്പല ദർശനം “; പ്രത്യേക തപാൽ കവർ പുറത്തിറക്കി കേരള പോസ്റ്റൽ സർക്കിൾ   ഇരിങ്ങാലക്കുട : “നാലമ്പല ദർശനം” എന്ന പ്രമേയത്തെ ആസ്പദമാക്കി കേരള സർക്കിൾ സെൻട്രൽ റീജിയൺ കൊച്ചി പ്രത്യേക തപാൽ കവർ പുറത്തിറക്കി.ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ എം പി ജാക്സൻ ഉദ്ഘാടനം ചെയ്തു. സെൻട്രൽ റീജിയൺ പോസ്റ്റ്മാസ്റ്റർ ജനറൽ ടി. നിർമലാദേവി പ്രത്യേക കവറും ഫിലാറ്റലിക് പാസ്‌പോർട്ടും പ്രകാശനം ചെയ്തു.ഇരിങ്ങാലക്കുടContinue Reading

നാലമ്പലദർശനത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മഴയെ അവഗണിച്ച് തീർഥാടകർ ; ആദ്യ ദിനത്തിൽ പത്ത് സർവീസുകളുമായി കെഎസ്ആർടിസിയും   ഇരിങ്ങാലക്കുട :കർക്കിടകമാസത്തിലെ നാലമ്പലദർശനത്തിന് ഭക്തിസാന്ദ്രമായ തുടക്കം. മഴ അവഗണിച്ച് ആയിരങ്ങളാണ് ആദ്യദിനത്തിൽ തന്നെ ക്ഷേത്രങ്ങളിൽ എത്തിയത്. മഴ നനയാതെ ദർശനം നടത്താനുള്ള പന്തൽ, ക്യൂവിൽ തന്നെ ഇരിപ്പിട സൗകര്യം, വഴിപാടുകൾക്കായി കൂടുതൽ കൗണ്ടറുകൾ, ആരോഗ്യ, സുരക്ഷാ സംവിധാനങ്ങൾ, അന്നദാനം , പാർക്കിംഗ് സംവിധാനങ്ങൾ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും കൂടൽമാണിക്യം ക്ഷേത്രത്തിലുംContinue Reading

കർക്കടക പുണ്യം തേടിയുള്ള നാലമ്പല തീർഥാടനം; കൂടൽമാണിക്യം , പായമ്മൽ ക്ഷേത്രങ്ങളിലെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ; ഗതാഗതയോഗ്യമായി പുളിലക്കലച്ചിറ പാലവും ഇരിങ്ങാലക്കുട :കർക്കടക പുണ്യം തേടിയുള്ള നാലമ്പല തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിലും പായമ്മൽ ക്ഷേത്രത്തിലും അന്തിമ ഘട്ടത്തിൽ. ദർശനത്തിന് എത്തുന്ന ലക്ഷങ്ങൾക്കായി ഇത്തവണയും വിപുലമായ ഒരുക്കങ്ങളാണ് എർപ്പെടുത്തിയിരിക്കുന്നത്. കൂടൽമാണിക്യ ക്ഷേത്രത്തിൽ കിഴക്കേ നടയിലും അകത്തും പ്രത്യേക ജർമ്മൻ പന്തലുകൾ നിർമ്മിച്ച് കഴിഞ്ഞു. വരിയിൽ ഉള്ളവർക്ക് ഇരിപ്പിടങ്ങളും ചെളി ഒഴിവാക്കാനുള്ള പ്ലാറ്റ്ഫോമുകളുംContinue Reading

നാലമ്പലദർശനം; റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കത്തതിനെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വിമർശനം.   ഇരിങ്ങാലക്കുട : നാലമ്പല ദർശനത്തിന് ദിവസങ്ങൾ ബാക്കി നില്ക്കേ പട്ടണത്തിലെ തകർന്ന് കിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാത്തതിൽ നഗരസഭ യോഗത്തിൽ വിമർശനം. നിശ്ചിത അജണ്ടകൾക്ക് മുന്നോടിയായി ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ ടി കെ ഷാജുട്ടനാണ് യോഗത്തിൽ വിഷയം ഉന്നയിച്ചത്. തീർത്ഥാടനക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുമെന്ന് ചർച്ചയ്ക്ക് മറുപടിയായി ചെയർമാൻ അറിയിച്ചു. അർഹിക്കുന്നContinue Reading

എസ്എൻബിഎസ് ഭരണസമിതി തിരഞ്ഞെടുപ്പ്; ഔദ്യോഗിക പാനലിന് വിജയം   ഇരിങ്ങാലക്കുട : എസ്എൻബിഎസ് ഭരണ സമിതി തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് വിജയം. ഔദ്യോഗിക പാനലിൽ ഉള്ള പതിനഞ്ച് പേരും തിരഞ്ഞെടുക്കപ്പെട്ടു. പ്രാദേശിക വിഭാഗത്തെ പ്രതിനിധീകരിച്ച് ദിനേഷ് എളന്തോളി, ശ്രീജിത്ത് മച്ചാട്ട് , വേണു തോട്ടുങ്ങൽ, കുട്ടപ്പൻ കണ്ണാംകുളം എന്നിവരും ജനറൽ വിഭാഗത്തെ പ്രതിനിധീകരിച്ച് കിഷോർ കുമാർ നടുവളപ്പിൽ, പ്രദീപ് കുമാർ ചോളപ്പറമ്പിൽ , പ്രവികുമാർ ചെറാ ക്കുളം , ബാബുContinue Reading