ആളൂരിലെ കല്ലട ഹോളിഡേ ഇൻ ബാറിൽ ബാറിൽ നിന്ന് 85,400 രൂപ മോഷ്ടിച്ച കേസിൽ മുൻ അക്കൗണ്ടൻ്റ് പിടിയിൽ
ഇരിങ്ങാലക്കുട : ആളൂരിലെ കല്ലട ഹോളിഡേ ഇൻ ബാറിൽ നിന്ന് 85,400 രൂപ മോഷ്ടിച്ച കേസിൽ ബാറിലെ മുൻ അക്കൗണ്ടൻ്റ് പാലക്കാട് മുതപ്പല്ലൂർ ചെല്ലപ്പടി സ്വദേശി കൃപാദാസിനെ (29) ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു മാസത്തോളം ബാറിൽ ജോലി ചെയ്തിരുന്ന ഇയാൾ, മോഷണത്തിന് ശേഷം ഒളിവിൽ പോവുകയായിരുന്നു.
2026 ജൂൺ 13-ന് പുലർച്ചെ 1.15-ഓടെ ബാറിലെ അക്കൗണ്ട് റൂമിലേക്ക് അതിക്രമിച്ചു കയറിയ പ്രതി, മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തമിഴ്നാട്ടിലെ ചെന്നൈയ്ക്ക് സമീപമുള്ള തിരുമുല്ലൈവായൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തുവരുന്നതിനിടയിലാണ് അന്വേഷണ സംഘം പിടികൂടിയത്.
ആളൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മാരായ ഷിബു, ജയകുമാർ, സി.പി.ഒമാരായ ഡാനിയേൽ, ഹരികൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.















